Categories

കോഴികളില്‍ മന്ത് രോഗ സിറം കുത്തിവെക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

chicken-and-sirumതിരുവനന്തപുരം: ഇറച്ചിക്കോഴികള്‍ക്ക് തൂക്കം കൂട്ടാന്‍ മന്തുരോഗത്തിന്റെ സിറം കുത്തിവയ്ക്കുന്നതായുള്ള പ്രചരണം അങ്ങേയറ്റം അശാസ്ത്രീയവും അടിസ്ഥാന രഹിതവുമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ അറിയിച്ചു. ഈ പ്രചരണം ആരംഭിച്ചത് ഉത്തര കേരളത്തിലാണ്. ഇതിന് യാതാരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും, യുക്തിരഹിതമാണെന്നും മൃഗസംരക്ഷണ വകുപ്പ് കര്‍ഷകരോട് വ്യക്തമാക്കി.

തീറ്റ പരിവര്‍ത്തനശേഷി ഏറ്റവും കൂടുതലുള്ള കോഴിവര്‍ഗങ്ങളെയാണ് ഇറച്ചിക്കോഴികളായി ഉരുത്തിരിച്ചെടുക്കുന്നത്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കുന്ന തീറ്റയും, വിറ്റാമിനുകളും, ധാതുലവണ മിശ്രിതങ്ങളും കൃത്യമായ അളവിലും തൂക്കത്തിലും നല്‍കിയാണ് ഇറച്ചിക്കോഴികളെ വളര്‍ത്തുന്നതെന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.

രക്തം കട്ടപിടിക്കുമ്പോള്‍ ഉണ്ടാകുന്ന ദ്രാവകമാണ് സിറം എന്നു പറയുന്നത്. രോഗാവസ്ഥയില്‍ രോഗാണുക്കള്‍ക്കെതിരായ (ബാക്ടീരിയ, വൈറസ് തുടങ്ങിയവ) പ്രതിവസ്തുക്കളാണ് (ആന്റിബോഡികള്‍) സിറത്തിലുണ്ടാവുക. അല്ലാതെ രോഗാണുവോ അതിന്റെ ആന്റിജനോ ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ സിറം കുത്തിവച്ചാല്‍ രോഗബാധ ഉണ്ടാവുന്ന പ്രശ്‌നമില്ല. മാത്രമല്ല മന്ത് രോഗിയുടെ സിറം കോഴികളില്‍ കുത്തിവയ്ക്കുന്നതു വഴി മന്തുരോഗം കോഴികള്‍ക്ക് ഉണ്ടാവുകയോ കോഴികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയോ ചെയ്യുന്നതല്ല.

വയനാട്ടില്‍ ഇതു സംബന്ധിച്ച വ്യാജപ്രചരണം ആരംഭിച്ച കാലത്ത് തന്നെ മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി യൂണിവേഴ്‌സിറ്റി അധികൃതരും കോഴിവളര്‍ത്തല്‍ കര്‍ഷകരുമായി ചേര്‍ന്ന് ഇത്തരം ദുഷ്പ്രചരണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഇത്തരം പരിശ്രമങ്ങള്‍ വെളിപ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഡയറക്ടര്‍ അറിയിച്ചു.

Malayalam news

Kerala news in English

One Response to “കോഴികളില്‍ മന്ത് രോഗ സിറം കുത്തിവെക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍”

  1. Manojkumar.R

    കോഴി എന്നതൊരു ജീവി എന്നാ നിലക്കല്ല കാണുന്നത്.അതൊരു വിളവാണ്.അത് കൊണ്ടാണല്ലോ കോഴി കര്‍ഷകന്‍ എന്ന് പറയുന്നത്.കോഴിയെ അതിന്റെ യഥാര്‍ത്ഥ രീതിയില്‍ വളര്‍ത്തി വില്‍ക്കാന്‍ എത്ര കര്‍ഷകര്‍ തയ്യാറുണ്ട്?അത് ലാഭം കൊയ്യാനുള്ള ഒരു വിള എന്നാ നിലക്ക് പരിഗണിക്കപ്പെടുമ്പോള്‍ നമ്മള്‍ വിളകള്‍ക്ക് ഫാക്ടം ഫോസും യൂറിയയും നല്കുന്നപോലെ കോഴികള്‍ക്കും എന്തെങ്കിലുമൊക്കെ നല്‍കേണ്ടി വരുമല്ലോ. അത് കൊണ്ടാണ് വിരിഞ്ഞിറങ്ങുന്ന “കോഴിക്കുഞ്ഞുങ്ങള്‍”ക്ക് ഹോര്‍മോണ്‍ കുതിവേക്കെണ്ടിവരുന്നത്‌. ഇത് ചെയ്യുന്നുണ്ടെന്ന കാര്യത്തിന് എത്രയോ തെളിവുണ്ട്. രാസവളം ഉപയോഗിക്കുമ്പോള്‍ വിളകള്‍ക്ക് ഉണ്ടാകുന്ന മാറ്റം സ്വാഭാവികമാല്ലല്ലോ, അത് പോലെതന്നെയാണ് ഇതും. അപ്പോള്‍ അത് കഴിക്കുന്നവരെയും അതിന്റെ ദോഷം ബാധിക്കുമെന്ന് ഉറപ്പാണല്ലോ.സിറം കുത്തിവെക്കുന്നു എന്നത് ഉള്ളതോ ഇല്ലാത്തതോ ആകട്ടെ .ഇറച്ചി കോഴി വളര്‍ത്തല്‍ എന്നത് കൃത്രിമമായ രീതിയില്‍ തന്നെയാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്.കേരളത്തില്‍ ഉള്ളവരാണ് കോഴി തീറ്റ ക്കാരില്‍ വന്പന്മാര്‍ എന്നാ കാര്യം കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ തീറ്റയുടെ ഫലം തന്നെയാണ് ഒരു പരിധിവരെ നമ്മുടെ പോന്നതടിക്കും കൊഴുപ്പിനും ഒക്കെ കാരണം എന്നത് ഡോക്ടര്‍മാര്‍ സമ്മതിക്കാത്ത ഒരു നഗ്ന സത്യമാണ്.കാരണം അവര്‍ ചെയ്യുന്നതും ഒരു തരാം കച്ചവടം തന്നെയാണ് എന്നതാണ് അതിന്റെ പ്രത്യേകത.മലയാളിയുടെ ഭക്ഷണ കര്യത്തിലെ ശ്രതയില്ലായ്മ (അറിവില്ലായ്മ) തന്നെയാണ് കോഴി എന്നത് ഒരു വിളവായി മാറാന്‍ കാരണം! ഈ വിള അന്ഗീകരിക്കപ്പെടുക എന്നത് സര്‍ക്കാരിന്റെയും രീതിയാണ്. പൊതുവേ ഒന്ന് ഒന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു.അത് കൊണ്ട് ഈ ചങ്ങല നിലനിര്‍ത്താനാണ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുക.എല്ലാവര്ക്കും ലാഭാമാണല്ലോ വിഷയം.ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ആര്‍ക്കാണ് താല്പര്യം?ഈ ലോബികളുടെ തേര്‍വാഴ്ച ഭക്ഷണ മാഫിയയെ വരെ ഉണ്ടാക്കി എടുത്തിരിക്കുന്നു എന്നാ കാര്യം ഇത്തരം കാര്യങ്ങള്‍ തുറന്നു പറഞ്ഞു പ്രചരണം നടത്തുന്നവരുടെ ജീവന് ഭീഷണി നേരിടുന്നു എന്നതില്‍ നിന്നും വ്യക്തമാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.