എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിസ്ഥാനം: വിവാദത്തിനില്ലെന്ന് മുഖ്യമന്ത്രി; ചെന്നിത്തലയും പ്രതികരിച്ചില്ല
എഡിറ്റര്‍
Thursday 23rd May 2013 3:47pm

ramesh-with-ummen

കൊച്ചി: രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറായില്ല.

രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും താന്‍ വിവാദത്തിനില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

Ads By Google

വേറൊരു ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ തയാറായില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ചെന്നിത്തല മൗനം പാലിച്ചു.

അതേസമയം, ഐ ഗ്രൂപ്പ് നേതാക്കള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷം ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.

ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാലും ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന നിലപാടാണ് ഐഗ്രൂപ്പ് ഇന്നലെ സ്വീകരിച്ചിരുന്നത്. രാഷ്ട്രീയ മര്യാദ കാട്ടാതെ എ ഗ്രൂപ്പ് ചതിക്കുകയായിരുന്നുവെന്നും ഐ ഗ്രൂപ്പ് അഭിപ്രായപ്പെട്ടിരുന്നു.

നേതൃമാറ്റ ആവശ്യം ഐ ഗ്രൂപ്പ് മുന്നോട്ടു വെച്ചിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആരുടെ മുന്നിലും പോയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

Advertisement