തെലുങ്കാന സമരം: ചന്ദ്ര ശേഖരറാവു അറസ്റ്റില്‍
India
തെലുങ്കാന സമരം: ചന്ദ്ര ശേഖരറാവു അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th November 2009, 11:13 am

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിത കാല നിരാഹാരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് തെലുങ്കാന രാഷ്ട്രസമിതി പ്രസിഡന്റ് കെ. ചന്ദ്രശേഖര റാവുവിനെ അറസ്റ്റു ചെയ്തു.

ആന്ധ്രയിലെ കരിംനഗര്‍ ജില്ലയില്‍നിന്നാണ് റാവുവിനെ അറസ്റ്റുചെയ്തത്. സംഭവത്തെതുടര്‍ന്ന് കരിംനഗര്‍, തെലുങ്കാന ജില്ലകളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധപ്രകടനം നടത്തിയ ടി ആര്‍ എസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു. നിരവധി സര്‍ക്കാര്‍ ബസ്സുകള്‍ തകര്‍ത്തു. ഈ പ്രദേശങ്ങളില്‍ പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.