എഡിറ്റര്‍
എഡിറ്റര്‍
ഓഫീസ് സെക്രട്ടറിയെ വിട്ടയക്കാന്‍ എം.വി.ജയരാജന്റെ കുത്തിയിരിപ്പ് സമരം; ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കാമെന്ന് പോലീസ്
എഡിറ്റര്‍
Friday 18th May 2012 4:30pm

M V Jayarajan, CPIM State commatee memberവടകര: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത സി.പി.ഐ.എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറി സി.ബാബുവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ വടകര പോലീസ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. ബാബുവിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കിയതിന് ശേഷം വിട്ടയക്കാമെന്ന് വടകര സി.ഐ അറിയിച്ചു. നേരത്തെ കുത്തിയിരിപ്പ് സമരം തുടരുകയാണെങ്കില്‍ ജയരാജനെ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.

നേരത്തെ ബാബുവിനെ പോലീസ് വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചതായി ജയരാജന്‍ നേരത്തെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് വടകര സബ് ഡിവിഷണല്‍ പൊലീസ് ഓഫിസിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി.വൈ.എസ്.പി ഉറപ്പുനല്‍കിയെന്നാണ് ജയരാജന്‍ അറിയിച്ചത്. ഉച്ച കഴിഞ്ഞിട്ടും ബാബുവിനെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജയരാജന്‍ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് ശേഷം ബാബുവിനെ വിട്ടയക്കാമെന്ന് അറിയിച്ചുവെങ്കിലും ബാബുവിനെ വിട്ടയക്കുന്നതുവരെ സമരം തുടരുമെന്ന് ജയരാജന്‍ അറിയിച്ചു.

സി.പി.ഐ.എം ഓഫീസ് സെക്രട്ടറി ബാബുവിനെ അറസ്‌ററുചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് ബാബുവിനെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട് എം.വി ജയരാജന്‍ പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. അതേസമയം

ചന്ദ്രശേഖരന്‍ വധത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. നിലവില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ ചന്ദ്രശേഖരന്റെ ബന്ധുക്കള്‍ക്ക് പോലും ആക്ഷേപമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കേസില്‍ വേണമെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്നും കുറ്റക്കാരെ അറസ്റ്റുചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് മടിയില്ലെന്നും ഇന്നലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കേസില്‍ ഇപ്പോള്‍ അറസ്റ്റിലായത് പരല്‍മീനുകള്‍ മാത്രമാണെന്നത് മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Advertisement