കൊല്ലം:അന്ത്യഅത്താഴ ചിത്രം വികലമാക്കി അവതരിപ്പിച്ച നടപടി വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍. ഇത്തരം പ്രവര്‍ത്തികള്‍ വിശ്വസികളുടെ മനസ് വൃണപ്പെടുത്തുമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

എന്നാല്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് എം.എ.ബേബി രംഗത്തെത്തി. ചന്ദ്രപ്പന്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി മാധ്യമശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണ്. ചന്ദ്രപ്പന്റെ സി.പി.ഐ.എം വിമര്‍ശനം അനാരോഗ്യകരവും നിര്‍ഭാഗ്യകരവുമാണ്.

Subscribe Us:

സി.പി.ഐ.എമ്മിനു ജനപിന്തുണയുടെ ധാരാളിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതിയല്ലെന്നു കണ്ടെത്തിയിട്ടും ചന്ദ്രപ്പന്‍ ലാവ്‌ലിന്‍ വിഷയം ഉന്നയിക്കുന്നത് എന്തിനാണെന്നും എം.എ.ബേബി ചോദിച്ചു.

അടിയന്തരാവസ്ഥയിലെ ഭീകരതയെ അനുകൂലിച്ചവരാണു സി.പി.ഐ. അടിയന്തരാവസ്ഥക്കാലത്ത് ഒറ്റുകാരന്റെ പണിയായിരുന്നു സി.പി.ഐക്ക്. ഇവര്‍ക്ക് ജനാധിപത്യത്തെ കുറിച്ചു പറയാന്‍ അവകാശം ഇല്ലെന്നും എം.എ.ബേബി പറഞ്ഞു

സി.കെ.ചന്ദ്രപ്പന്‍ ഇടത് ഐക്യത്തിന്റെ ആരാച്ചാരാവരുതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ വ്യക്തമാക്കി. ചന്ദ്രപ്പന് സി.പി.എം വിരുദ്ധ അപസ്മാരം ബാധിച്ചിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

വെളിയം ഭാഗര്‍വന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ സി.പി.ഐയ്ക്ക് തിളക്കമുണ്ടായിരുന്നു. ഈ നിലയ്ക്ക് പോയാല്‍ സി.പി.ഐ ഉപ്പുവെച്ച മണ്‍പാത്രം പോലെയാകുമെന്നും ജയരാജന്‍ പറഞ്ഞു.

Malayalam News

Kerala News In English