ബാംഗ്ലൂര്‍:  ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി അശ്ലീല സംഭാഷണം നടത്തിയ ബ്രിട്ടീഷ് അധ്യാപകന്‍ അറസ്റ്റില്‍. ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായ പോള്‍ ഫ്രാന്‍സിസ് മീക്കിന്‍സ് ആണ്  അറസ്റ്റിലായത്.

ഇയാളെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് മുന്‍പാകെ ഹാജരാക്കി. കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. ജുവനൈല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്.

Subscribe Us:

പരാതിക്കാരനായ വിദ്യാര്‍ത്ഥിയുടെ പേര് പോലീസ് പുറത്തുവിട്ടില്ല. ഏഴാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ ചേമ്പറില്‍ വിളിച്ചുവരുത്തി സെക്‌സിനെ കുറിച്ചും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ അശ്ലീലത്തെ കുറിച്ചും മീക്കിന്‍സ് സംസാരിക്കുകയായിരുന്നു.

ഇക്കാര്യം വിദ്യാര്‍ത്ഥിവീട്ടിലറിയിച്ചതിനെ തുടര്‍ന്ന്‌ രക്ഷിതാക്കള്‍ അധ്യാപകനെതിരെ പരാതി നല്‍കുകയായിരുന്നു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ ചര്‍ച്ച നടത്തിയതിനു ശേഷം മീക്കിന്‍സിനെ പുറത്താക്കി. 37 കാരനായ മീക്കിന്‍സിന്റെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തു.

അധ്യാപകന്റെ ഭാഗത്തുനിന്നുമുണ്ടായ പെരുമാറ്റത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ക്ഷമ ചോദിച്ചു. ഏതുരീതിയിലുള്ള അന്വേഷണത്തിനും മാനേജ്‌മെന്റ് തയ്യാറാണെന്ന് പോലിസിനെ അറിയിച്ചിട്ടുണ്ട്.

Malayalam News

Kerala News In English