ദോഹ: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തില്‍ അര്‍ജന്റീന ബ്രസീലിനെ തകര്‍ത്തു. ഖത്തറിലെ ദോഹയില്‍ നടന്ന മല്‍സരത്തില്‍ സൂപ്പര്‍താരം ലേണല്‍ മെസിയുടെ ഗോളാണ് അര്‍ജന്റീനക്ക് സൂപ്പര്‍ ജയം സമ്മാനിച്ചത്.

മല്‍സരത്തിന്റെ 92ാം മിനുറ്റിലായിരുന്നു മെസി തന്റെ വൈദഗ്ധ്യം പുറത്തെടുത്ത് ഗോള്‍നേടിയത്. മധ്യവാരയില്‍ നിന്ന് ബ്രസീല്‍ താരങ്ങളെ വെട്ടിച്ച് മുന്നേറിയ മെസി തൊടുത്ത ഗ്രൗണ്ടര്‍ വലയില്‍ കയറുകയായിരുന്നു.

ആരാധകരെ ആവേശംകൊള്ളിക്കുന്ന പ്രകടനമായിരുന്നു ഇരുടീമുകളും കാഴ്ച്ചവെച്ചത്. മെസിയുടേയും റൊണാള്‍ഡീന്യോയുടേയും ഓരോ മുന്നേറ്റവും ആരാധകര്‍ കൈയ്യടിയോടെയാണ് എതിരേറ്റത്.