സെന്റ് പീറ്റേഴ്‌സബര്‍ഗ്: ബോണി എമ്മിലൂടെ ലോക പ്രശസ്തനായ പോപ്പ് സംഗീതജ്ഞന്‍ ബോബി ഫെറല്‍ (61) അന്തരിച്ചു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹോട്ടലിലായിരുന്നു അന്ത്യം.

ഒരു സംഗീത നിശയില്‍ പങ്കെടുത്ത ശേഷം മുറിയിലെത്തി വിശ്രമിക്കുകയായിരുന്നു ബോബി. മരണ കാരണം വ്യക്തമല്ല. സോവിയറ്റ് യൂണിയന്റെ കാലത്തു ലോകം പ്രധാനപ്പെട്ട ഗായകനായിരുന്നു ബോബി ഫെറല്‍. ബോണി എമ്മിലൂടെ ഫെറല്‍ സമ്മാനിച്ച ഈണങ്ങള്‍ ഇന്നും തരംഗമാണ്.

1974ല്‍ ബോബി എമ്മില്‍ ചേര്‍ന്നു. 1978 ലാണു ബോബി എമ്മിന്റെ ആദ്യ ഹിറ്റ് ഡാഡി കൂള്‍ പുറത്തുവരുന്നത്. ബ്രിട്ടനില്‍ മാത്രം രണ്ടുമില്യണ്‍ കാസറ്റുകളാണ് വിറ്റഴിഞ്ഞത്.