ലാ­ഹോ­റില്‍ സ്‌­ഫോ­ട­ന പര­മ്പ­ര; 35 മരണം
World
ലാ­ഹോ­റില്‍ സ്‌­ഫോ­ട­ന പര­മ്പ­ര; 35 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd September 2010, 12:00 am

ലാ­ഹോര്‍: കി­ഴ­ക്കന്‍ ലാ­ഹോ­റില്‍ ബു­ധ­നാഴ്­ച വൈ­കീ­ട്ട് ഷി­യ വി­ഭാ­ഗ­ക്കാ­രു­ടെ വി­ശ്വാ­സ­യാ­ത്ര­യ്­ക്കു നേ­രെ­യുണ്ടാ­യ മൂ­ന്ന് ബോം­ബാ­ക്ര­മ­ണ­ത്തില്‍ 35 പേര്‍­കൊല്ല­പ്പെ­ട്ടു. 180 പേര്‍­ക്ക് പ­രി­ക്കേ­റ്റു. തെ­ഹ്‌­രി­കേ താ­ലി­ബാന്‍ സ്‌­ഫോ­ട­ന­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്തം ഏ­റ്റെ­ടു­ത്തി­ട്ടു­ണ്ട്.

ക­റാ­ച്ചി­യില്‍ വി­ശ്വ­സ­യാ­ത്ര­ക്കി­ട­യില്‍ തോ­ക്കു­ധാ­രി വെ­ടി­വ­ച്ച് ഏ­ഴു പേര്‍­ക്ക് പ­രി­ക്കേറ്റു.
കര്‍­ബ­ല ഗ­മെ­യ് ഇ­മാം­ബ­ര്‍­ഗ­യി­ലാണ് 6.45ന് അ­ത്ര­ശ­ക്ത­മല്ലാ­ത്ത ആ­ദ്യ­ത്തെ സ്‌­ഫോ­ട­ന­മു­ണ്ടാ­യത്. ആ­യി­ര­ക്ക­ണ­ക്കി­ന് ഷി­യ വി­ഭാ­ഗ­ക്കാ­ര­യ ഭ­ക്ത­ജ­ന­ങ്ങള്‍ പ്രാര്‍­ഥ­ന­യ്­ക്കാ­യ് എ­ത്തി­യി­രു­ന്നു. അ­ര­മ­ണി­ക്കൂ­റി­നു­ള്ളില്‍ ഭ­ട്ടിചൗ­ക്കില്‍ ശക്തി­യോടെ അ­ടുത്ത ബോം­ബും പൊ­ട്ടി­യ­തോ­ടെ ജ­ന­ങ്ങള്‍ ഭ­യ­ച­കി­ത­രാ­യി ചി­തറി­യോ­ടി. സം­ഭ­വ­ത്തില്‍ 35 പേര്‍­കൊല്ല­പ്പെ­ട്ടു ഏ­ക­ദേ­ശം 180 പേര്‍­ക്ക് പ­രി­ക്കേ­റ്റു. ചാ­വേര്‍ സം­ഘ­ങ്ങ­ളാ­ണ് ആ­ക്രമ­ണം ന­ട­ത്തി­യ­തെ­ന്ന് പോ­ലി­സ് വ്യ­ക്ത­മാക്കി.