English Edition
October 9th, 2011
Email this page

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!

എസ്സേയ്‌സ് / സരിത കെ വേണു

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ! എന്നു പറഞ്ഞ് വിശ്വസിപ്പിച്ച അദ്ദേഹം ഇപ്പോള്‍ ബാംഗ്ലൂരിലെ ജയിലിലാണ്. അദ്ദേഹമോ അദ്ദേഹം ചെയ്തകുറ്റമോ അല്ല ഇവിടെ വിഷയം. എന്റേയും, ഒരു പക്ഷെ ഇതുവായിക്കുന്ന നിങ്ങളുടേയും നിറമാണ്. അതെ, അത് കറുപ്പാണ്.

നല്ല മെഴുകുപോലെ കറുത്ത് സുന്ദരിയായ ഒരമ്മായിയുണ്ട് എനിക്ക്. അവരെ കാണുമ്പോഴൊക്കെ എനിക്കു തോന്നാറുണ്ടായിരുന്നു കറുപ്പിന് നൂറഴകാണെന്ന്. പക്ഷെ അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. ജീവിതത്തില്‍ കറുപ്പ് നിറം ഒരു കറുപ്പായി പടര്‍ന്നു പിടിക്കുന്നതിന് എത്രയോ മുമ്പായിരുന്നു അത്. ഇപ്പോള്‍ ഞാനും ശരിവയ്ക്കും കറുപ്പിന് ഏഴഴകാണെന്ന്, ബാക്കി തൊണ്ണൂറ്റിമൂന്നും വെളുപ്പിന് തന്നെ. ഇതൊക്കെ പറഞ്ഞാലോ, കോംപ്ലസ്, അപകാര്‍ഷതാബോധം, സ്വതബോധമില്ലായ്മ എന്നൊക്കെപ്പറഞ്ഞ് വെളുത്തവരും കറുത്തവരുമായ എല്ലാ സുഹത്തുക്കളും അഭ്യുദയകാംഷികളും എന്നെ കുറ്റപ്പെടുത്തും.

ജീവിതത്തില്‍ ഒരിക്കലും എന്റെ നിറത്തെ ഞാന്‍ തള്ളിപ്പറഞ്ഞിട്ടില്ല, എന്നാല്‍ തൊലിയുടെ നിറം എന്നെ സദാ ഒറ്റിക്കൊടുത്ത നിരവധി സംഭവങ്ങള്‍ എണ്ണമിട്ട് പറയാന്‍ കഴിയും. അപ്പോഴും എല്ലാവരും എന്നെ കുറ്റപ്പെടുത്തും. ഒരല്‍പ്പംപോലും ആത്മബോധമില്ലാത്ത പെണ്ണ് എന്നു പറഞ്ഞ് നിങ്ങള്‍ എന്നെ പരിഹസിച്ചേക്കാം. ഒരാളുടെ കുറവുകള്‍ അല്ലെങ്കില്‍ കൂടുതലുകള്‍ തുടങ്ങി അയാള്‍ അനുഭവിക്കുന്ന എല്ലാവിധ അവസ്ഥകളും അയാള്‍ തന്നെ അനുഭവിച്ചുതീര്‍ക്കണം. ഉദാഹരണത്തിന് ദലിതയായി ജനിച്ച ഞാന്‍ അനുഭവിക്കുന്ന ജാതീയവും, സാമൂഹികവുമായ വിവേചനങ്ങള്‍, മാറ്റിനിര്‍ത്തലുകള്‍ തുടങ്ങിയവ എനിക്കുമാത്രമേ മനസിലാവൂ. അതിന്റെ വേവും നീറ്റലുമൊന്നും നായരോ, നമ്പൂതിരിയോ, നസ്രാണിയോ ആയ ദലിത് പ്രവര്‍ത്തകര്‍ക്കറിയാന്‍ സാധ്യതയില്ല.

ഉദാഹരണത്തിന് കോഴിക്കോട് യൂനിവേഴ്‌സിറ്റിയിലെ എം.സി.ജെ ക്ലാസ്മുറിയില്‍ എന്റെ അടുത്ത കൂട്ടുകാരിയോടൊപ്പം ഞാനിരിക്കുന്നു. അവള്‍ എന്നോട് പറയുന്നു, എടാ, എന്റെ നാട്ടിലെ തെയ്യത്തിന് നിന്നെ കൊണ്ടു പോകണമെന്നുണ്ട്, പക്ഷെ നിനക്കറിയാലോ എന്റെ വീട്ടുകാരെ അവരൊക്കെ കണ്‍സര്‍വേറ്റീവുകളാ, നിനക്ക് വിഷമമാവും” അവളുടെ മുന്നില്‍ ചിരിച്ചു കൊണ്ടിരുന്നെങ്കിലും ഞാന്‍ അനുഭവിച്ച വിവേചനം, ആ മാറ്റിനിറുത്തല്‍ അതില്‍ നിന്നുണ്ടായ മനോവിഷമം അത് എനിക്കുമാത്രമേ മനസിലാവൂ. അത് നായരും നമ്പൂതിരിയും നസ്രാണിയുമായ എന്റെ സുഹൃത്തുക്കള്‍ക്ക് മനസിലാവണമെന്നില്ല.

അപ്പോള്‍ പറഞ്ഞുവരുന്നത് കറുത്തവളോ കാണാന്‍ അല്‍പ്പം അഭംഗിയുള്ളവരോ ആയവരുടെ മാനസികാവസ്ഥ അത് അവര്‍ക്ക് മാത്രം മനസിലാവുന്ന ഒന്നാണ് എന്നാണ്. വെളുത്തുതുടുത്ത സുന്ദരികുട്ടികള്‍ക്ക് അതൊന്നും അറിയണമെന്നില്ല. ഉദാഹരണത്തിന്, മീഞ്ചന്തയിലെ പ്രശസ്തമായ ഒരു കോളജില്‍ അറ്റസ്റ്റ് ചെയ്യാന്‍ പോവുകയാണ് ഞാന്‍. ഇന്ത്യയിലെ പ്രശസ്തമായ യൂനിവേഴ്‌സിറ്റിയില്‍ എം.ഫില്‍ പഠനത്തിനുള്ള അപേക്ഷാഫോമാണ് പ്രിന്‍സിപ്പല്‍ ഒപ്പിട്ടു നല്‍ക്കേണ്ടത്. അദ്ദേഹം എന്നോട് എന്റെ അക്കാദമിക്ക് വിവരങ്ങള്‍ ആരാഞ്ഞതിനുശേഷം ചോദിക്കുന്നു, പത്രത്തില്‍ എന്താണ് പണി, പ്രസ്സിലാണോ. അതെ ന്യൂസ് റീല്‍ ഉരുട്ടുകയാണ് പണി എന്നു പറഞ്ഞാലും ടിയാന്‍ വിശ്വസിക്കുമായിരുന്നു.

വെയില്‍ കൊണ്ടു വാടിയ എന്റെ മുഖം ഫേസ്‌ക്രീം പരസ്യത്തിലെ കറുത്തപെണ്‍കുട്ടിയുടെ പോലെയായിരുന്നു എന്നത് സത്യം. ഒരാള്‍ കറുത്തവളോ, കറുത്തവനോ ആണെങ്കില്‍ അവള്‍ ഫാന്‍സി കടയിലെ എടുത്തുകൊടുപ്പുകാരിയും അവന്‍ മീന്‍കാരനും ആവണമെന്ന മനശാസ്ത്രം ഇവിടെ വായിക്കാം. എനിക്ക് ഒരു ജേണലിസ്റ്റ് ആവാനൊന്നും കാഴ്ചയില്‍ യോഗ്യതയില്ലെന്നാണ് അന്നത്തെ എന്റെ എഡിറ്ററുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ ആ പ്രന്‍സിപ്പല്‍ കരുതിയത്. മുഖവും നിറവും ജാതിയും മതവുമൊന്നും നോക്കാതെ വിദ്യ അഭ്യസിപ്പിക്കുന്ന അധ്യാപകന്റെ മുഖം നോക്കിയുള്ള ജോലി പറച്ചില്‍ കേട്ടപ്പോള്‍ ശരിക്കും സഹതാപം തോന്നി. ഇതിനേക്കാള്‍ എത്രയോ ഭേദമായിരുന്നു മീഞ്ചന്തയിലെ സെയ്ഫുക്കയുടെ കടയില്‍ ചായകുടിക്കാന്‍ വന്ന വിദ്യതീണ്ടിയിട്ടില്ലാത്ത നാട്ടുപ്രമാണിയുടെ കണ്ടെത്തല്‍!

“നീയാ ടെലിഫോണ്‍ ബൂത്തിലെ പെണ്ണല്ലോ?”  “അല്ല സര്‍, നിങ്ങള്‍ക്കാളുമാറിയതാ.”  “ഹേയ് അതെങ്ങെ മാറാനാ, നീയവള്‍ തന്നെ!”  “നീയാകെ മെലിഞ്ഞു പോയല്ലാടീ…”

നാട്ടുപ്രമാണി തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്നു.അപ്പോഴും സ്തബ്ദ്ധയായ ഞാന്‍ പറഞ്ഞു സോറി സര്‍, ഞാന്‍ ആ കുട്ടിയല്ല. അവസാനം സെയ്ഫുക്ക ഇടപെട്ടാണ് രംഗം തണുപ്പിച്ചത്. കറുത്ത് മെലിഞ്ഞിരുന്നാല്‍ നാം വേറൊരാളായിവരെ തെറ്റിധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ടെലിഫോണ്‍ ബൂത്തിലെയോ, ഫാന്‍സിഷോപ്പിലെയോ ജോലി ഒട്ടും മോശമല്ല, അവിടത്തെ ജോലി എന്നെ അലട്ടുമില്ല. ഞാനും അവരും ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടി ഒരു ജോലിയാണ്. മാത്രവുമല്ല പത്രപ്രവര്‍ത്തകയാവുക എന്നത് ലോകത്തെ എറ്റവും മികച്ച കാര്യവുമല്ല. നാട്ടുപ്രമാണിക്ക് ആളുതെറ്റിയതാവാം. പക്ഷെ പ്രന്‍സിപ്പലോ, അയാളുടെ മുന്നിലല്ലേ ഞാന്‍ എന്റെ സര്‍ട്ടിഫിക്കറ്റ് മുഴുവനും അറ്റസ്റ്റ് ചെയ്യാന്‍ കൊടുത്തത്.

ഒരിക്കല്‍ ഒരു വാര്‍ത്തയ്ക്കു വേണ്ടി മേയറെ കാണാന്‍ അപ്പോയ്ന്റ്‌മെന്റെടുത്ത്‌ കാത്തിരിക്കുകയായിരുന്നു ഞാന്‍. അനുവദിച്ച സമയമായപ്പോള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ മുറിയില്‍ നിന്നും വിളിവന്നു. എന്നെ കണ്ടതും സെക്രട്ടറി, നീയാണോ? ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി… സെക്രട്ടറി വാക്കുകള്‍ മുഴുവനാക്കിയില്ല. എന്റെ ഭാഗ്യം. അല്ലെങ്കില്‍ ഞാന്‍ അയാളെ എന്തെങ്കിലും തെറിവിളിക്കുമായിരുന്നു. പിന്നെ സ്‌റ്റോറി എപ്പോള്‍ കൈവിട്ടു എന്നു ചോദിച്ചാല്‍ മതിയല്ലോ.

വെളുത്തവര്‍ മൂഢകളും ലോകത്തില്‍ വെറുക്കപ്പെടേണ്ട- വരുമാണെന്നല്ല പറഞ്ഞുവരുന്നത്. കറുപ്പും ഒരു നിറമാണെന്നാണ്

ഇതുപോലെ നിരവധി തവണ അപമാനിതയായിട്ടുണ്ട്. പ്രണയത്തില്‍, വിവാഹകമ്പോളത്തില്‍, ചെറുക്കന്‍മാരുടെ കമന്റടികള്‍ക്കിടയില്‍ തുടങ്ങി എല്ലായിടത്തും ഞാനും എന്റെ കറുത്ത സുഹൃത്തുക്കളും പരിചയക്കാരും അപമാനിതരായിട്ടുണ്ട്. ഒരിക്കല്‍ കാമുകന്‍ റെക്കോര്‍ഡ് ചെയ്തുകൊണ്ടുവന്ന ഓഡിയോ ക്ലിപ്പിലും കേട്ടൂ, പെണ്‍കുട്ടി സുന്ദരിയാണോ? എങ്കില്‍ നോക്കാം. കാമുകന്റ വീട്ടുകാരുടെ അഭിപ്രായമായിരുന്നു അത്. പിന്നീടറിഞ്ഞു വെളുത്ത ഭാര്യയുടെ ഭര്‍ത്താവായി എന്റെ പഴയ കാമുകന്‍ എന്ന്. ആര് അതൊക്കെ ശ്രദ്ധിക്കുന്നു.

തീര്‍ച്ചയായും കഴിവാണ് ഏതിന്റേയും മാനദണ്ഡം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ തെറ്റില്ലാതെയും ഭംഗിയായും പറയാനും പ്രതിഫിലിപ്പിക്കാനും എനിക്കറിയാം.ആകാശവാണിയുടെ സര്‍ട്ടിഫിക്കറ്റോടുകൂടിയ ബ്രോഡ്കാസ്റ്റിങ് ക്വാളിറ്റി ശബ്ദവുമാണ്, എന്നാലും ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഇവന്റ്മാനേജ്‌മെന്റ് കമ്പനിക്ക് എന്റെ കാഴ്ചയില്‍ വിശ്വാസമില്ല. കുറച്ച് നിറം കൂടെയുണ്ടായിരുന്നെങ്കില്‍ പരിപാടികള്‍ക്ക് ആങ്കറായി വിടാമായിരുന്നു. തിരഞ്ഞെടുക്കേണ്ടത് അവരാണ്. ഒരുപക്ഷെ വാശിപിടിച്ച് പരിപാടികള്‍ക്ക് പോയാലും അവിടെയും കുറ്റംകേള്‍ക്കേണ്ടിവരും. എന്റെ സാന്നിധ്യം, എന്റെ കാഴ്ച തുടങ്ങിയവ തീര്‍ച്ചയായും ആരെങ്കിലും ഒരാളെയെങ്കിലും അലോസരപ്പെടുത്തും തീര്‍ച്ച. പൊതുസമൂഹത്തിന് ഒരു വിചാരമുണ്ട് പെണ്‍കുട്ടി വെളുത്തുതുടുത്തിരിക്കണമെന്നും അവളുടെ വെളുക്കെയുള്ള ചിരിയില്‍ മറ്റെല്ലാകുറവുകളും ഇല്ലാതാവുമെന്നൊക്കെ.(ഉദാഹരണം വിവാഹപ്പരസ്യങ്ങള്‍) അതുകരുതി വെളുത്തവര്‍ മൂഢകളും ലോകത്തില്‍ വെറുക്കപ്പെടേണ്ടവരുമാണെന്നല്ല പറഞ്ഞുവരുന്നത്. കറുപ്പും ഒരു നിറമാണെന്നാണ്.

ഒരിക്കല്‍ ഒരു പരിപാടിക്ക് വേണ്ടി അവതാരകരുടെ റേറ്റ് ഫോട്ടോയൊടൊപ്പം ക്വോട്ട് ചെയ്തപ്പോള്‍ ക്ലൈന്റ് വിളിച്ച് ചീത്തപറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. നിങ്ങളുടെ ഗേള്‍സ് എല്ലാം കാണാന്‍ ബിലോ ആവറേജാണ് എന്നാണ് അയാള്‍ പറഞ്ഞത്. വെറും കാഴ്ചയുടെ അടിസ്ഥാനത്തിലായിരുന്നു അയാളുടെ അഭിപ്രായ പ്രകടനം. ആ പെണ്‍കുട്ടികള്‍ ഐശ്വര്യറായിയെ പോലെ അല്ലായിരുന്നു എന്നത് സത്യം. എന്നാല്‍ ഈ പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഴിവുകളെക്കുറിച്ച് അയാള്‍ക്ക് എന്തറിയാം. അയാള്‍ക്ക് ഒരു കറുത്തകുട്ടിയുണ്ടാവട്ടേ എന്നാശംസിക്കാം എന്നല്ലാതെ കൂടുതല്‍ എന്തു ചെയ്യാനാവും.

അതിന്റെ വേവും നീറ്റലുമൊന്നും നായരോ, നമ്പൂതിരിയോ, നസ്രാണിയോ ആയ ദലിത് പ്രവര്‍ത്തകര്‍ക്കറിയാന്‍ സാധ്യതയില്ല

ഒരു വിദേശ എയര്‍ലൈനില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്തുണ്ട് എനിക്ക്. അവള്‍ പറയുന്ന കഥകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞതൊക്കെയും കറുപ്പിനോടുള്ള സമൂഹത്തിന്റെ അവജ്ഞയും വെറുപ്പും മാത്രം. ചുണ്ടുകള്‍പോലും കറുത്തുപോയ ഒരു പെണ്‍കുട്ടി എയര്‍ടിക്കറ്റിങ് പഠിക്കാന്‍ അവളുടെ ക്ലാസില്‍ വന്ന കഥകേട്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി. അവളോട് ട്യൂട്ടര്‍മാര്‍ പറഞ്ഞത്രെ, കുട്ടിക്ക് ഇത് പറ്റില്ലെന്ന്, ഒരുപക്ഷെ അവളുടെ അച്ഛനും സഹോദരനും ആ വര്‍ഷം മരിച്ചില്ലായിരുന്നെങ്കില്‍ ആ പെണ്‍കുട്ടിയുടെ ഇന്നത്തെ അവസ്ഥ ആലോചിക്കാന്‍ പോലുമാവില്ല. ജോലിയന്വേഷിച്ച് പോകുന്ന അവളെ സമൂഹം കറമ്പിയെന്നു വിളിച്ച് ആക്ഷേപിച്ചേനെ.

കാണാന്‍ ഭംഗിയില്ലെങ്കില്‍ ഈ സമൂഹം നമ്മെ എവിടെ എത്തിക്കും എന്നറിയാന്‍ എവിടെയും പോവേണ്ടതില്ല. നമ്മുടെ സ്വീകരണമുറിയിലേക്ക് നോക്കിയാല്‍ മതി. കുട്ടിക്കാലത്ത് കണ്ട് ശീലിച്ച ഒരു പരസ്യമുണ്ട് സണ്‍ലൈറ്റ് സോപ്പുപൊടിയുടെ, ‘നിറമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഭംഗിയുണ്ടോ?’ എന്നാണ് അതിലെ യുവതിയോട് പരസ്യത്തിലെ വോയ്‌സ് ഓവര്‍ ചോദിക്കുന്നത്. പ്രത്യക്ഷത്തില്‍ യാതൊരു അത്യാഹിതങ്ങളും ഉണ്ടാക്കാത്ത പരസ്യം. എന്നാല്‍ പതുക്കെ പതുക്കെ എല്ലാവരുടേയും ബോധത്തിലേക്ക് ആ വാചകം പതിഞ്ഞമരുന്നത് ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഏതായാലും കറുത്ത പൗഡറിന്റെ കാലം വരുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്.

Tagged with:

44 Responses to “കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!”

  1. av kondotty

    മനസ്സിന്‍റെ ആയങ്ങളിലെക്ക് ഒരായിരം അമ്ബുകളായി കടന്നുവരുന്ന സത്യം, ഞാന്‍ മനസ്സിലാക്കിയ സതിം വര്നവിവേജനത്തില്‍ കുറവുള്ളത് അറബി നാടുകളിലാണ് , അവിടെ കറുത്തവനും വെളുത്തവനും ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കയിക്കുന്നു അത് വല്ലാത്ത ഒരു കാഴ്ച്ച തന്നെ, ലോകത്ത്‌ അവിടെ മാത്രം കാണാന്‍ കഴിയുന്ന ഒരത്ഭുതം

  2. Dave

    ഞാനും കറുത്ത നിറമുള്ള ആളാണ് . എന്റെ അച്ഛന്‍ നിറത്തിന്റെ പേരില്‍ മാത്രം സ്നേഹത്തില്‍ വിവേചനം കാണിച്ചിരിന്നു.ഇന്നിപോള്‍ അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ ഒരു വെളുത്ത പെണ്‍കുട്ടിയെ മാത്രമേ വിവാഹം കഴിക്കാവൂ എന്നാണ് .അല്ലെങ്ങില്‍ വരും തലമുറ മുഴുവന്‍ കറുത്ത് പോകുമത്രേ ….കറുത്ത നിറം ഉള്ളവര്‍ക്ക് ജനിക്കാന്‍ പോലും അവകാശം ഇല്ലേ ഇവിടെ ?? ചെറുപത്തില്‍ ഈ അപകര്‍ഷത ബോധം കാരണം എന്തൊക്കെയാണ് വെളുക്കാന്‍ വേണ്ടി ചെയ്തു കൂട്ടിയത് …ഇന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ചിരി വരുന്നു .എന്നെഗിലും നമ്മുടെ സമൂഹം വ്യക്തികളെ അവര്‍ ആയിരിക്കുന്ന രീതിയില്‍ അന്ഗീകരിക്കാന്‍ പഠിക്കുമോ എന്തോ ……

  3. Chandran

    അനുഭവസത്യം വരച്ചത് നന്നായി…

  4. muqthar

    പഴയ സഹപ്രവര്‍ത്തകയുടെ അനുഭവം കണ്ണുനിറക്കുന്നതായി. ഓരോ തൊലി കറുത്തവനും(ളും) ഇത്രയും ‘കുറുത്ത അനുഭവങ്ങള്‍’ ഉള്ളില്‍ അടക്കിനിര്‍ത്തുന്നുണ്ടാവുമോ? ഞങ്ങള്‍ ‘വെളുത്ത പൂവാലന്‍മാര്‍’ ‘കറുത്ത കമന്റുകള്‍’ക്ക് മാപ്പുചോദിക്കുന്നു!!!

  5. muhsin vandoor

    മനുഷ്യന്റെ ജന്മം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് ശ്രേഷ്ഠനാവുന്നതെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. ഓ മനുഷ്യരെ… നിങ്ങളെ നാം പല ഗോത്രങ്ങളും വിഭാഗങ്ങളുമാക്കായത് നിങ്ങള്‍ തമ്മില്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ അല്ലാഹുവിനോട് ഏറ്റവും അടുത്തവനത്രെയെന്ന് ഖുര്‍ മനുഷ്യ വംശത്തോട് വിളംബരം ചെയ്യുന്നുണ്ട്. മനുഷ്യരെ ജനനത്തിന്റെ പേരില്‍ വിവേചിക്കുന്നതിനെതിരെ പ്രസംഗിച്ച നേതാവാണ് അബ്ദുന്നാസര്‍ മഅദനി… അദ്ദേഹമാണ് ലോകത്ത് ഒരു പക്ഷെ ആദ്യമായി കറുത്ത ടാല്‍ക്കം പൗഡറിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടാവുക… ആ പ്രസംഗങ്ങള്‍ മനുഷ്യവിമോചനം ആഗ്രഹിക്കുന്നവരുടെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്…

    എല്ലാത്തരം വിവേചനങ്ങളോടും പോരാടാന്‍ ഇസ് ലാം ആഹ്വാനം ചെയ്യുന്നുണ്ട്. പ്രവാചകന്റെ സന്തത സഹചാരിയായിരുന്നു കറുത്തവനായ ബിലാല്‍. മദീന പള്ളിയില്‍ മുഴങ്ങിയ സുന്ദരമായ ശബ്ദം ബിലാലിന്റെതായിരുന്നു. ലോകത്ത് ദൈവത്തിന് ഏറ്റവും കൂടുതല്‍ വെറുക്കപ്പെട്ട സദസ്സ് സമ്പന്നര്‍ മാത്രം ക്ഷണിക്കപ്പെട്ട സദസ്സാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു… സരിതയുടെ അനുഭവങ്ങള്‍ വിവേചനത്തിനെതിരെ പോരാടാനുള്ള ഇന്ധനമായി മാറട്ടെ…

  6. Sali

    കയ്ക്കുന്ന യാഥാര്‍ത്യങ്ങള്‍ …

  7. Sajita

    ഇത് വായിച്ചു നോക്കു…http://mrsv.wordpress.com/2011/10/08/dealing-with-messy-diversity/

  8. nadeem

    brilliant writing. congrats, Saritha

  9. hameed najeebnajeeb

    ഇ പറുന്നവന്റെയോകെ മുകിന്റെ സ്ഥാനത് വാ ആയിരുനെഗില്‍ എനധയിരികും സ്ഥിതി ദേയവം ഒരു വിദത്തില്‍ allegil മറൊരു വിദത്തില്‍ നമുകൊരോരുതര്കും കഴിവുകള്‍ തനനുഗ്ര്‍ഹ്ചിട്ടുണ്ട് എല്ലാം തികഞ്ഞ ഒരു വെക്തിയു ഇന്നീ ലോകത്ത് ജീവിച്ചിരിപ്പില്ല വിവേജനം മനുഷ്യനുടകുനതാണ് ദേയിവതിന്റെ മുന്‍പില്‍ നാമെല്ലാം ഒനാണു
    അനുഭവം പങ്കു വച്ചതില്‍ നന്ദി …….!

  10. al che org

    Speak truth even if your voice shake … Only the expression of suppressed will bring the changes ….and Revolution , let it start from within

  11. kaalabhairavan

    ദീപ, ഷാഹിന.
    ഈ രണ്ടു പത്ര പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ത്തെഴുതാന്‍ കഴിയുന്ന എത്ര പേരുണ്ട് മാധ്യമരംഗത്ത്, നമ്മുടെ നാട്ടില്‍..? ‘വെളുത്ത സുന്ദരികളുടെ’ വഴുക്കുന്ന വര്‍ത്തമാനം കേട്ട്
    ഞങ്ങളുടെ സായാഹ്നങ്ങള്‍ മുഷിഞ്ഞു പോകുന്നു.

    സുഹൃത്തെ,
    താങ്കള്‍ അനുഭവിച്ച വിവേചനങ്ങള്‍ തിരിച്ചറിയുന്നു. അതില്‍ നിന്നും കരുത്താര്‍ജ്ജിച്ച് മുന്നോട്ടു തന്നെ പോവുക… “കൊക്ക് കുളിച്ചാല്‍ കാക്കയാവുമോ..?” എന്ന് നിരന്തരം ചോദിച്ചുകൊണ്ട്…

  12. Prathiba

    ദയവായി സരിതയുടെ ഇ-മെയില്‍ ഐ ഡി വേണം. എനിക്ക് അവളെ കെട്ടിപിടിക്കണം. നിന്നെ പോലുള്ള ഒരുപാടു കറുത്തവര്‍ രംഗത്ത് വരട്ടെ. നമ്മുക്ക് പട കളത്തില്‍ ഇറങ്ങാം.

  13. musthafa

    ഇത്തരം വിവേച്ചനങ്ങ്ങ്ങള്‍ നിറത്തിന്റെ കാര്യത്തില്‍ മാത്രമല്ല. ദേശം വര്‍ഗം തുടങ്ങ്ങ്ങിയ കാര്യങ്ങ്ങ്ങളിലും ഉണ്ട്ട്. ഞാന്‍ ആദ്യമായി സൌദിയില്‍ ജോലിക്ക് പോയപ്പോള്‍ കഫെറെരിയകളിലോക്കെ പോകുമ്പോള്‍ ആളുകള്‍ പരിചയപ്പെടും. എന്താ പേര്, മുസ്തഫ; എവിടെയാ നാട്, കണ്ണൂര്; എവിടെയാ ജോലി …… ഹോസ്പിടല്‍, അടുത്ത ചോദ്യം അവിടെ ക്ലീനിങ്ങിലാ? മലബാരിയായ ഒരു മുസ്ലിം ചെറുക്കന്‍ അതില്‍ കൂടുതലൊന്നും ആവില്ല അല്ലെങ്കില്‍ ആവാന്‍ പാടില്ല? ഈ ചോദിക്കുന്നവരില്‍ മലബാരിയായ മുസ്ലിംകളും പെടും എന്നത് മറ്റൊരു സത്യം.

  14. Jayaprakash marayoor

    ഞാന്‍ ഒരു കറുത്ത മനുഷ്യനാണ് . സരിത പറയുന്ന കാര്യങ്ങള്‍ ശരിയാണ് എന്ന് പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് തോന്നിയിട്ടുണ്ട് .അതിനു ശേഷം തോന്നിയിട്ടില്ല . സരിതയ്ക്ക് വെളുത്തവന്‍ വേണമെന്നുള്ള ആഗ്രഹം ഉണ്ടെങ്കില്‍ ഇതൊക്കെ ശരിയാണ് .സ്വന്തം കാര്യങ്ങള്‍ നടന്നു കിട്ടാന്‍ ഏതെങ്കിലും മണ്ടന്‍ സറുമ്മാരുടെ പോഷ്കിന് മുന്‍പില്‍ തലകുനിച്ചു നിന്നിട്ട് പിന്നീട് എപ്പോളെങ്കിലും പ്രതികരിക്കുന്നത് ശരിയല്ല .
    തോന്നിവാസം പറയുന്നവന്‍ ആരാണെങ്കിലും മുഖത്ത് നോക്കി മറുപടി പറയണം.
    അത് കുറച്ചുള്ള സുഖം മതി എന്ന് തീരുമാനിക്കണം .ഞാന്‍ ഇപ്പോള്‍ uk യില്‍ ആണ് ജീവിക്കുന്നത്. ഇവിടെ സായിപ്പിന് മുന്‍പില്‍ എല്ലാ മലയാളിയും black ആണ് .ഇവിടെ വന്നിട്ടും എന്റെ നിറത്തെ നോക്കി കളിയാക്കുന്നവനോട് ഞാന്‍ ചിരിച്ചിട്ട് പറയും “you ഫൂള്‍”

  15. baby

    Dear

    What to say.. Who ever write this article is a real fool…

    Nobody in this world is created with perfection..She is black in color.. But she is healthy and energetic.

    There are thousands of people who has disability. What we have to say about them?

    There are many millions who dont have food to eat, a shelter to sleep.. What about their lives?

    There are hundreds working for 14-16 hours without even getting a benefit.

    Miliions suffer from diseases.. And nobody is there to help them.

    It is better to see the positive sides of our life and be happy in that..

    Or you can take the other side.. Think always negative and be unhappy.

    thank you

  16. Kishor Kumar

    സൗന്ദര്യസങ്കല്‍പ്പങ്ങള്‍ പലര്‍ക്കും പലവിധമാണ്. ശരീരസൗന്ദര്യം എന്നത്‌ ആണിന്റെയും പെണ്ണിന്റെയും സാമൂഹികവിജയത്തിന് (social success ) ഒരു പങ്ക് വഹിക്കുന്നു എന്നത്‌ സത്യമാണ്. പക്ഷെ വെളുത്ത തൊലിയായാലെ സൗന്ദര്യം ഉണ്ടാകുകയുള്ളൂ എന്ന ശാഠൃം ആണ് ചോദ്യം ചെയ്യപ്പെടേണ്ടത്. വെളുത്ത സൗന്ദര്യമില്ലാത്തവരെയും കറുത്ത സൗന്ദര്യമുള്ളവരെയും ഒന്ന്‍ ചുറ്റും നോക്കിയാല്‍ തന്നെ കാണാം. എന്നാല്‍ ദൃശ്യമാധ്യമങ്ങളിലൂടെ “സൗന്ദര്യം = വെളുപ്പ്‌” എന്ന തെറ്റായ ധാരണ ഊട്ടിയുറപ്പിക്കുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സിനിമയിലേയും പരസ്യത്തിലെയും ഇത്തരം പ്രധിനിധാനങ്ങള്‍ കണ്ട് കണ്ട് കറുത്ത നിറമുള്ളവര്‍ അപകര്‍ഷതാബോധമുള്ളവരായി സ്വന്തം ശരീരസൗന്ദര്യത്തിലും വൃത്തിയിലും ശ്രദ്ധിക്കാതെ സാമൂഹ്യമായി പിന്നോക്കാവസ്ഥയിലായി തീരുന്നു. സൗന്ദര്യസങ്കല്‍പ്പങ്ങളിലെ ബഹുസ്വരതയെക്കുറിച്ചുള്ള പാഠങ്ങള്‍ തുടങ്ങേണ്ടത് ദൃശ്യമാധ്യമങ്ങളില്‍ നിന്ന് തന്നെയാണ്……

  17. vipin

    പണ്ടൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു , ഇപ്പൊ അവരുടെ നാവ് പൊന്താറില്ല ..ഹഹഹ … യഥാര്‍ത്ഥ ദക്ഷിണേന്ത്യക്കാരന്റെ നിറം കറുപ്പാണെന്നും അല്ലാത്തവ അറബികളും ഫ്രെഞ്ചുകാരും ബ്രിട്ടീഷുകാരും പറങ്കികളും ഒക്കെ ഇടപെട്ടതിന്റെ ഫലമാണെന്നും പറഞ്ഞതോടെ പിന്നെ അവന്മാര്‍ മിണ്ടാറില്ല . സ്വന്തം പല്ല് കുത്തി മണപ്പിക്കാന്‍ ആര്‍ക്കും താല്‍പര്യം കാണില്ലല്ലോ !!! ബുഹഹ !!!

  18. anilkumar

    നിന്‍റെ യദാര്‍ത്ഥ രൂപവും ചിന്തയും അതിനോടൊപ്പം അത് ലോകത്തിനോടു വെളിപ്പെടുത്താനുള്ള നിന്‍റെ ചങ്കൂറ്റം അതി മനോഹരം തന്നെ. അതിനുമുണ്ടൊരു ഭംഗി,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,, നിന്നെ പോലെ ചിന്തിക്കാന്‍ കഴിയുന്നവര്‍ സമൂഹത്തില്‍ വിരളമായിരിക്കാം എന്നാല്‍ നിന്‍റെ ഈ ചിന്ത വായിച്ചു മനസിലാക്കണമെന്ന് വിചാരിക്കുന്നവര്ക് കുറച്ചു കൂടി മനസിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കാമായിരുന്നു ,,,,,,,,,,,,,അതോ ആര്‍കും അത്രക്കൊന്നും മനസിലകണ്ട എന്നാ ഉദേശമെങ്കില്‍
    അത് ഫലിച്ചു ….comment ചെയ്യാനുള്ള കോളം ഉള്ളത് കൊണ്ട് എഴുതി എന്ന് മാത്രം ഒന്നും തോന്നരുത് .ഒരു ജേര്‍ണലിസ്റ്റ് ഈ വക കാര്യങ്ങള്‍ കുറച്ചു കൂടി ശ്രധിക്കണ്ടേ ,,,,,,,,,,,?സമൂഹത്തിനോട് വെട്ടി തുറന്നു പറയാനുള്ള ആ ഇച്ചാശക്തി അത് ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു ,,,,,,,,,,

  19. വിദ്യ

    അതേ, ആ വിവേചനവും മാറ്റിനിറുത്തലും മറ്റും നമ്മെപ്പോലെ കറുത്തതൊലിയുള്ളവർക്ക് മാത്രമായുള്ളത്. എനിക്ക് നന്നായി ഡാൻസ് വഴങ്ങും. പക്ഷേ ഗ്രൂപ്പിൽ കൂട്ടില്ല, കാരണം നിറം കറുപ്പ്. നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റിന് ആ കറുപ്പുനിറം മാറ്റി സ്റ്റേജിലെ കടുത്ത വെളിച്ചത്തിൽ വെളുപ്പാക്കി കാട്ടമെന്നു പോലും അവർ മറക്കുന്നു. ഇപ്പോൾ സ്വമേധയാ ഞാൻ മാറി നിൽക്കുന്നു. അതേ നമുക്ക് ചെയ്യാനാവൂ ഇല്ലേ?

  20. Navaz Mohamed

    കറുത്തവര്‍ക്ക് വിവേചനമോ? അതും കേരളത്തില്‍. ദളിതര്‍ ഒരുപക്ഷെ വിവേചനം നേരിടുന്നുണ്ടാവും. പക്ഷെ കറുത്തവര്‍ വിവേചനം നേരിടുന്നു എന്ന് പറയുമ്പോള്‍ എന്തോ വിശ്വസിക്കാന്‍ പ്രയാസം. ഒറ്റപ്പെട്ട സംഭവങ്ങള്‍ സാമാന്യവല്‍ക്കരിക്കരുത്. എവിടെയും വിവേചനം നേരിടുന്നത് കറുത്തവനോ വെളുത്തവാണോ അല്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവനാണ് അവന്‍ കറുത്തവനായി കൊള്ളട്ടെ വെളുത്ത്തവനായികൊള്ളട്ടെ.

  21. Navaz Mohamed

    വിപിന്‍.. അറബി നാടുകളിലും അടിസ്ഥാനവര്‍ഗം കറുത്തവരാണ്. അവരെ ബദുക്കള്‍ എന്ന് പറയും. പക്ഷെ അവിടെയൊന്നും അത്തരത്തിലുള്ള വിവേചനം കണ്ടിട്ടില്ല. വെളുത്തവനും കറുത്തവനും തോളോട് തോള്‍ ചേര്‍ന്ന് നിന്ന് നമസ്കരിക്കുന്ന കാഴ്ചകള്‍ നമുക്ക് കാണുവാന്‍ കഴിയും. ചിലപ്പോള്‍ നമസ്കാരം നയിക്കുന്ന പുരോഹിതന്‍ കരുത്തവനായിരിക്കും.

  22. Subu000

    സരിത,
    പറഞ്ഞതൊക്കെ വള്ളി പുള്ളി തെറ്റാതെ സത്യം മാത്രമാണ്…ഇതൊക്കെ എന്നെങ്കിലും അവസാനിക്കും എന്ന് കരുതുന്നുണ്ടോ?….ഇല്ല…ജീവന്‍ ഉണ്ടായ കാലം മുതല്ക്കുള്ളതാണ് ഈ വിവേചനം ….ജാതിയുടെ പേരില്‍, നിറത്തിന്റെ പേരില്‍, പണത്തിന്റെ പേരില്‍, അങ്ങിനെ എത്ര എത്ര മാനധന്ടങ്ങള്‍…ഇതിലൊന്നും മനുഷ്യത്വമോ , കഴിവോ ഒരിക്കലും ആരും ഒരു മാനധണ്ടമായി പറഞ്ഞു കേട്ടിട്ടില്ല….അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് പാലിക്കപ്പെടുന്നില്ല…വളരെ കുറച്ചു പേരൊഴികെ…..നല്ല ആഖ്യാന രീതി….നന്ദി..(അക്ഷര തെറ്റുകള്‍ക് സദയം ക്ഷമ ചോദിക്കുന്നു..)

  23. A.V.SHERINE

    saritha, gud one.
    talking about one`s own life has political meanings. it cant be read as ‘complex’ or anything. accusing self writing/experience as ‘complex’ is another weapon used by the dominant class to further alienate the suppressed. i suggest tony morrison to those who are having doubts on saritha`s experience and writing.

  24. Harish

    So unfortunate in India especially Kerala !!! How did this attitude come . British influence ? any way its not Indian attitude Indians are the people who believe in Krishna the name Krishna itself means ” Karumban ” how can people living in a country where most of the gods are black krishna, Rama, Shiva, and Kali all are black !!!! and in kerala in modern era they took black fisher woman ( Amrithananda mayi amma ) as there guru !!! so the attitude is not oursi… In Bhagavata there are 8 paragraphs in a chapter explaining the beauty of black !!!

  25. Amjith

    പ്രിയ സരിത..
    ഈ പറഞ്ഞിട്ടുള്ളത് മുഴുവന്‍ അക്ഷരം പ്രതി ശരിയാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ഓര്മ വെച്ച നാളുകളില്‍ എപ്പോഴോ ഒപ്പം കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളില്‍ നിന്നുമാണ് ആദ്യമായി ഈ ‘വര്‍ണവിവേചനം’ നേരിടേണ്ടി വന്നത് എന്നാണു ഓര്‍മ. പിന്നെ പിന്നെ അത് എവിടെ പോയാലും കൂടെയുള്ള ഒരു വാലായി പോന്നു. ഒരു പക്ഷെ തമാശയായിട്ടായിരിക്കാം ആളുകള്‍ പറയുന്നത്. ഒരു പരിധി വരെ ഞാന്‍ അത് മുഖവിലയ്ക്ക് എടുക്കാറുമില്ല.
    ഇവിടത്തെ സിനിമകള്‍ പോലും വെളുത്ത നിറമുള്ള നായകന്റെയും നയികയുടെയുമാണ്. നായരില്‍ കുറഞ്ഞ(???) ഒരു നന്മ നിറഞ്ഞ കഥാപാത്രം അപൂര്‍വങ്ങളില്‍ അപൂര്‍വ്വം. കൃഷ്ണന്‍ എന്ന് പേരുള്ള കറുമ്പന് നീല നിറം നല്‍കി ആരാധിക്കുന്ന നാടല്ലെ ഇത്. കൃഷ്ണ എന്ന ദ്രൌപതിയുടെ നിറം ചിത്രങ്ങളില്‍ വെളുപ്പ്‌ – പുകയുടെ നിരമായിരുന്നത്രേ അവര്‍ക്ക്. ഇന്ദ്രപുത്രന്‍ എന്നറിയപ്പെടുന്ന അര്‍ജ്ജുനനു മഴ മേഘങ്ങളുടെ നിറമായിരുന്നു. അല്ലാതെ ഗീതോപദേശ ചിത്രത്തില്‍ കാണുന്ന വെളുംപനല്ലാ. ഈ നാട്ടില്‍ നിന്നും ഇത്രയൊക്കെയേ പ്രതീക്ഷിക്കാവൂ. കേരളത്തില്‍ പൊതുവേ മലബാര്‍ മേഖലയിലാണ് നിറത്തോട് ഇത്ര ആര്‍ത്തി. തെക്കോട്ട്‌ കുറച്ചു കുറവാണ്.
    ഇവിടെ നിന്നും വടക്കേ ഇന്ത്യയിലേക്ക്‌ ചെന്നപ്പോള്‍ പേരിനു അല്പം മാറ്റം ഉണ്ടായി – കാലിയ. യമുനയെ കറുപ്പിച്ച കാളിയന്റെ പേരിന്റെ അര്‍ഥം തന്നെ. ഇവിടതെക്കാളും അല്പം കൂടുതല്‍ ആണ് വടക്കന് വര്‍ണ ബോധം. പ്രായമായവരെ പോലും ചെറുപ്പക്കാര്‍ കാലിയ എന്ന് വിളിക്കുന്നത്‌ കേള്‍ക്കാം. ഇക്കൂട്ടത്തിലെ ഒരു വെളുംപനെയാണ് പണ്ട് തൊലി ഇരുണ്ടതിനു സായിപ്പ് ദക്ഷിണാഫ്രിക്കയിലെ തീവണ്ടി മുറിയില്‍ നിന്നും പുറത്താക്കി നിലത്തിട്ടു ചവിട്ടി മെതിച്ചത്. അദ്ദേഹത്തിന്റെ പേര് ഗാന്ധിജി.
    ഇന്ത്യാ മഹാരാജ്യത്ത് തമിഴ് നാട്ടില്‍ മാത്രമാണ് ഈ ഒരു വര്‍ണ വിവേചനം അല്പമെങ്കിലും കുറവുള്ളത്. എങ്കില്‍ പോലും അവിടെ വെളുത്ത നിറത്തോടുള്ള ആരാധന ഒട്ടും കുറവില്ല.
    ഒരു കറുത്ത അടിമയായ മോസസ്സിനും അദ്ദേഹത്തിന്റെ ഇരുപത്തൊന്നാം പിന്‍ തലമുറക്കാരനും കറുത്ത നിറമായതിനാല്‍ അവരുടെ ചിത്രങ്ങള്‍ ഒന്നും പാശ്ചാത്യ- മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പോലും കണ്ടു കിട്ടാനില്ല. അഥവാ കിട്ടിയാല്‍ പോലും അതെല്ലാം നീല നിറമുള്ള കൃഷ്ണനും, വെളുത്ത നിറമുള്ള അര്‍ജുനനും സംഭവിച്ച പോലെ മ്യുട്ടെഷന്‍ സംഭാവിച്ചതാവാനെ തരമുള്ളൂ.

    വടക്കേ ഇന്ത്യയില്‍ നിന്നും തന്നെ കിട്ടിയ ഒരു കേട്ടറിവ് – കാശ്മീര്‍ നിന്നും തെക്കോട്ട്‌ പോകുന്തോറും ആളുകളുടെ നിറവും സൗന്ദര്യവും, കുറഞ്ഞു കുറഞ്ഞു കുറഞ്ഞു വരുന്നു. ഒപ്പം ബുദ്ധി കൂടി കൂടിയും വരുന്നു. നിങ്ങള്‍ മദ്രാസികള്‍ കറുമ്പന്‍മാരും ഭംഗി ഇല്ലാത്തവരുമാനെങ്കിലും നല്ല ബുദ്ധിമാന്മാര്‍ ആണ്. :)
    സരിത പഠിക്കുന്ന യൂനിവേഴ്സിടി കാമ്പസിലെ മെന്‍സ് ഹോസ്റ്റെലില്‍ രണ്ടു വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഭാഷണം. രണ്ടു പേരും വയനാട്ടില്‍ നിന്നുള്ളവര്‍ . കൂട്ടത്തിലെ വെളുമ്പന്‍ മറ്റേയാളെ കറുമ്പന്‍ എന്ന് പറഞ്ഞു കളിയാക്കിയപ്പോള്‍ അയാളുടെ പ്രതികരണം.
    “ഞാന്‍ ആണെടാ യഥാര്‍ത്ഥ എസ്ടി. നീയൊക്കെ നമ്പൂതിരിക്കുണ്ടായതല്ലേ..രക്ത ശുദ്ധി വേണമെടാ..രക്ത ശുദ്ധി “

  26. Muraleedharan

    മനുഷ്യനെ മനുഷ്യനായി മനസ്സിലാക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസം എവിടെയെങ്കിലുമുണ്ടോ? വേഷം കെട്ടി മറ്റുള്ളവരെ പറ്റിക്കാന്‍ കഴിയുന്നത്` അതുകൊണ്ടാണല്ലൊ.”വഞ്ചിക്കാന്‍ പരിശീലിക്കലാണല്ലൊ പരിഷ്കാരിയാകല്‍്‌”

  27. BlackisBeautiful

    അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ , നിങ്ങളൊക്കെ[കമന്ടിയവര്‍ ] ഇതു ജില്ലക്കാരാണ് ? ഞാന്‍ കൊച്ചികാരനാ , തൊലിയുടെ നിറം കറുപ്പാണ് ..ഒന്നില്‍ പഠിക്കുമ്പോള്‍ മീന്‍ വറുത്തത് കൊടുക്കാത്തത് കൊണ്ട് ഒരുത്തന്‍ എന്നെ കറുമ്പാ എന്ന് വിളിച്ചതോഴിച്ചാല്‍ വേറൊരു വിവേചനവും ഞാന്‍ അനുഭവിച്ചിട്ടില്ല .. കൂടുകാര്‍ വിളിക്കും ,പക്ഷെ അതൊക്കെ സ്നേഹം കൊണ്ടുള്ള വിളി. .തടിയാ എന്നു നമ്മള്‍ കൂടുകരെയൊക്കെ വിളിക്കും … ഇത് കേട്ട് തടിയന്മാരെ എല്ലാവര്ക്കും വെറുപ്പ്‌ ആണ് എന്ന് വിചാരിച്ചു ആരെങ്കിലും നടന്നാല്‍ എങ്ങനെ ഇരിക്കും ….ഇതിനൊക്കെ ഇങ്ങനെ സെന്റി അടിക്കേണ്ട കാര്യമുണ്ടോ മക്കളെ ..എന്നെ ഏറ്റവും അല്ഭുതപെടുത്തിയ കാര്യം അതല്ല..പെണ്‍കുട്ടികള്‍ക്ക് പൊതുവേ കറുത്തവരെ ഇഷ്ടമായിരിക്കില്ല എന്നായിരുന്നു ഞാന്‍ ധരിച്ചത് , കോളേജില്‍ എത്തിയപ്പോള്‍ അതും മാറി ..പെണ്ണുങ്ങള്‍ അതൊന്നും നോക്കിയല്ല കൂടു കൂടുന്നത് … എറണാകുളം ജില്ലയില്‍ മാത്രമാണോ ഇങ്ങനെ ? ഞാന്‍ ഈ പറഞ്ഞതൊക്കെ ആണുങ്ങളുടെ കാര്യമാണ് ..പെണ്ണുങ്ങളില്‍ നഖത്തിനു ഷേപ്പ് പോര എന്ന് പറഞ്ഞു വരെ അപകര്‍ഷത ബോധം അനുഭവിക്കുന്നവരെ കണ്ടിട്ടുണ്ട്.. അത് കൊണ്ട് അത് ഞാന്‍ കര്യമാക്കുനില്ല …എന്റെ കളര്‍ എന്റെ അഭിമാനമാണ് എന്ന് പറഞ്ഞു കൊണ്ട് നിര്ത്തുന്നു – സുന്ദരന്‍ ആയ ഒരു കറുമ്പന്‍ …

  28. saritha k venu

    ജയപ്രകാശ്

    മനുഷ്യന്റേതുപോലെ മനുഷ്യന്റെ കൂടെ ജീവിക്കണം എന്നുമാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ ജോലി, കുടുംബം, ജീവിതം തുടങ്ങി എല്ലാം ഞാന്‍ എന്റെ സ്വന്തം കഴിവുകൊണ്ടുണ്ടാക്കിയതാണ് സഹോദരാ.

    ചിലകാര്യങ്ങള്‍ പെട്ടെന്ന് പ്രതികരിക്കാന്‍ സാധിക്കില്ല, ഉദാഹരണത്തിന് എനിക്ക് ഷോക്കേറ്റാല്‍ ആ പ്ലഗിനെയും സോക്കറ്റിനെയും തല്ലിതകര്‍ക്കാന്‍ എന്നെകൊണ്ടാവില്ല. ഇത്തരം ജാതി, മതം, നിറം തുടങ്ങിയവ ശരിക്കും ഒരു ഷോക്കാണ് മിസ്റ്റര്‍ ജയപ്രകാശ്. ചിലപ്പോള്‍ പ്രതികരണത്തിന് കാലങ്ങളെടുക്കും. മാത്രവുമല്ല നിറം എനിക്ക് ഒരു ബാധ്യതയുമായിരുന്നില്ല…അല്ലെങ്കില്‍ ചിലരോടൊന്നും പറഞ്ഞിട്ടും കാര്യമില്ല.
    ചില കാര്യങ്ങള്‍ ചിലര്‍ക്ക് ദഹിക്കില്ല.അത് സത്യമാണ്.

    ThanQ all for an overwhelming response

  29. Habeeba

    Very true Saritha. I see everyday, the dark-skinned-out-of-shape-and-no-looks people run that extra mile to get a hike/promotion and even a confirmation of the job. India will take another century to accept the aesthetics of a desi naomi campbell. Indian metros are horrifying. cosmoplolitan in looks, and talks but dark ages in attitude. I know a resident editor of a leading daily asking a dark skinned upper caste girl to spit out her CASTE so that the RE will not make the mistake of hiring a Dalit! Despite the മീഞ്ചന്ത principal, i still feel kerala is a bit better. i’ve rarely come across caste-biased teachers or people in Kerala. Maybe it’s just a coincidence!
    A brave article. Thanks for narrating it so brillaintly.

  30. Geetha

    തനക് യു ഫോര്‍ ശരിംഗ് യുവര്‍ ലൈഫ് എക്സ്പീരിയന്‍സ്. ബട്ട്‌ ഐ ബെലിഎവേ ദാറ്റ്‌ വെ കാന്നോറ്റ്‌ ഗെനെരളിസേ. ദി പ്രോബ്ലം ഈസ്‌ ദാറ്റ്‌ വെ ഹാവ് ടോ കം ഔട്ട്‌ ഓഫ് ദി മേന്ടളിടി ഓഫ് തിങ്കിംഗ് ഓഫ് ഔര്സേല്വേസ് ആസ് ദളിട്സ് ഓര്‍ അപ്പര്‍ കാസ്റെസ്, ആന്‍ഡ്‌ തിങ്ക്‌ ഓഫ് ഔര്സേല്വേസ് ആസ് സിമ്പ്ലി ബിംഗ് ഇന്ത്യന്‍സ്, ആന്‍ഡ്‌ ഹുമന്‍ ബിങ്ങ്സ്. ഇത് നോട എനോഉഘ് ടോ സെലെബ്രറെ ബിംഗ് എ വിക്ടിം ആന്‍ഡ്‌ ഫല്‍ പ്രേ ടോ ഐഡന്റിറ്റി പൊളിറ്റിക്സ്.

  31. Jisha(motty)

    Those who feel proud of their fairness are quite fools to fathom the fact that it is only a factor of melanin. Under this skin we all do have similar bones,flesh and blood.i respect u saritha as u r outspoken.

  32. indian

    ദ്രവിടണ്ടേ നിറം കറുപ്പാണ്,കേരളത്തില്‍ ആര്യന്മാര്‍ ഇല്ല താനും ,അപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് ഈ വെളുത്ത നിറം എങ്ങിനെ വന്നു എന്ന് ചോദിച്ചാല്‍ ,ഇവരുടെയൊക്കെ പിതാമഹന്മാര്‍ കാശിനും പ്രതപതിനും വേണ്ടി ചെയ്ത ഓരോ പ്രവൃത്തിയുടെ ഫലം ,അത് വിട്ടു കളയൂ ,ഇതൊന്നും പ്രശ്നം ആക്കണ്ട .

  33. Aravind

    @baby That means you believe black color is a disadvantage.. A real idiot..

  34. Rakhi

    നിറം, ജാതി, മതം ഇവയോന്നുമല്ല സത്യത്തില്‍ മനുഷ്യന്‍ തിരിച്ചറിയേണ്ടത്… മനസാണ്. തൊലി വെളുത്തത് കൊണ്ടോ കുലമേത്ര വലുതായാലും മനസ് കരുതിരുന്നാല്‍ കഴിഞ്ഞു….

  35. സുദേഷ് എം ആര്‍

    സരിതയുടെ അനുഭവം ഓരോ കറുത്ത ആണിന്‍റെയും പെണ്ണിന്‍റെയുമാണെന്ന് ദലിതനല്ലെങ്കിലും കറുത്തവനായ എനിക്കും ഉറപ്പിച്ചു പറയാനാകും. നാം കറുത്തയാളാണെങ്കില്‍ നമ്മെ പല പ്രാവശ്യം ഒരാള്‍ക്കു പരിചയപ്പെടുത്തേണ്ട അനുഭവമുണ്ട്. കാരണം എന്തെങ്കിലും ഇടിവെട്ടു സംഭവമല്ലെങ്കില്‍ ആളുകള്‍ നമ്മെ ഓര്‍ക്കില്ല. ഓരോ പ്രാവശ്യവും നമ്മോട് ആദ്യം കാണുന്ന പോലെയായിരിക്കും ആളുകള്‍ പെരുമാറുക.കറുത്ത ആളുകള്‍ക്ക് തങ്ങളുടെ നിറംകൊണ്ടുതന്നെ മാറ്റിനിര്‍ത്തല്‍ നേരിടേണ്ടിവരുന്നുണ്ട്. നൂറുനൂറ് അനുഭവങ്ങള്‍ ഉണ്ട് . വൈറ്റ് ഈസ്‌ ബ്യൂട്ടിഫുള്‍ , ബ്ലാക്ക് ഈസ് ഡേര്‍ട്ടി എന്നതാണു ലോകം ഭരിക്കുന്ന വംശീയമായ കാഴ്ച്ചപ്പാട്. ഇന്‍ഡ്യയില്‍ അതു ജാതിയുമായി കൂടിച്ചേര്‍ന്നിട്ടുണ്ടെന്നു മാത്രം.

  36. Syamlal Pullambally

    അയാള്‍ക്ക് ഒരു കറുത്തകുട്ടിയുണ്ടാവട്ടേ എന്നാശംസിക്കാം എന്നല്ലാതെ കൂടുതല്‍ എന്തു ചെയ്യാനാവും.

    കറുത്ത പൗഡറിന്റെ കാലം വരട്ടെ…. നമുക്ക് കാത്തിരിക്കാം, എങ്കിലും വിദ്യാഭ്യാസത്തില്‍ ഇത്രയും മുന്നിട്ടുനില്‍ക്കുന്ന ഈ കാലത്തും, ഇങ്ങനെയൊക്കെ നടക്കുന്നു എന്നറിയുമ്പോള്‍, എന്തോ മനസ്സിലൊരു കൊളുത്തിവലിക്കല്‍, എനിക്കുമുണ്ട് കുറെ ഏഴഴകുള്ള സുഹൃത്തുക്കള്‍, എന്റെ പ്രിയ സുഹൃത്തുക്കള്‍…. അവരും അനുഭവിക്കുന്നുണ്ടാവുമോ, ഈ മനോവിഷമങ്ങള്‍..???

  37. manydas.kv

    nannayitundU……….

  38. ചോപ്പായി

    അപകര്‍ഷതാബോധം കറുമ്പര്‍ക്ക് മാത്രമല്ല, നല്ല വെളുത്ത സുന്ദരികള്‍ക്കുമുണ്ട്. വെളുത്ത സുന്ദരികള്‍ക്ക് അല്ലെങ്കില്‍ സുന്ദരന്മാര്‍ക്ക് കൂടുതല്‍ പരിഗണന കിട്ടുന്നുണ്ടാകാം. പക്ഷെ അവരെ വിഷാദത്തിലേക്കാഴ്ത്താന്‍ ചെറിയ കാര്യങ്ങള്‍ മതിയാകും. നമ്മള്‍ പുറമെ കാണുന്നതുപോലെ സന്തുഷ്ടരല്ല അവരൊന്നും. “ഒടുക്കത്തെ സൌന്ദര്യമുണ്ടെങ്കിലും” ജീവിതത്തില്‍ പിന്തള്ളപ്പെട്ടു പോയവര്‍ എത്രയോ ഉണ്ട്.
    തീരെ മെലിഞ്ഞവര്‍ക്കും ഏറെ തടിയുള്ളവര്‍ക്കും സമാന അനുഭവങ്ങള്‍ പറയാനുണ്ടാകും. വികാലാംഗരുടെ അപകര്‍ഷതാബോധം വിവരണാതീതമാണ്. ഓരോരുത്തര്‍ക്കുമുണ്ടാകുന്ന അനുഭവങ്ങള്‍ മറ്റൊരാളെ അനുഭവിപ്പിക്കാനാവില്ല. അത് അവരവരുടെ സ്വന്തം.

    ഗ്ലാമറിന്റെ മാത്രം ലോകമെന്നു വിശ്വസിക്കുന്ന സിനിമയിലെ ശ്രീനിവാസന്റെ സ്ഥാനം നോക്കൂ. കറുമ്പന്‍, സൌന്ദര്യമില്ല പൊക്കവുമില്ല. എന്നിട്ടും സിനിമയിലെ ഒരു വിലപിടിച്ച വ്യക്തിയല്ലെ അദ്ദേഹം. ഏറ്റവും ഗ്ലാമറുണ്ടെന്ന് വിലയിരുത്തുന്ന മമ്മൂട്ടിയെക്കാളും സിനിമാചരിത്രത്തില്‍ ഓര്‍ക്കപ്പെടുന്നയാള്‍. ശ്രീനിവാസന്‍ സിനിമയില്‍ വേഷം തേടിചെന്നപ്പോഴുള്ള അവസ്ഥ എന്തായിരുന്നിരിക്കും! സരിതയുടെ അനുഭവത്തെക്കാള്‍ എത്രയോ ഭീകരമായിരുന്നിരിക്കും. അതും സിനിമയാണേ! അപ്പോള്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ കറുപ്പും സൌന്ദര്യക്കുറവും ഒരു പ്രശ്നമേയല്ല.

    വിവാഹത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടി മദാമ്മയെപ്പോലിരിക്കണമെന്ന് വാശിപിടിക്കുന്നത് ചെക്കനെക്കാളും വീട്ടുകാരാണ്. ഇന്നത്തെ വിവാഹ സമ്പ്രദായത്തിന് മാറ്റം വരികയും ചെക്കനും പെണ്ണും സ്വയം തെരഞ്ഞെടുക്കുകയും ചെയ്യുമ്പോള്‍ നിറത്തിനും സൌന്ദര്യത്തിനും വലിയ പ്രസക്തിയില്ലതെ വരും. പ്രേമത്തിന് കണ്ണില്ലല്ലൊ!

    കറുത്ത പൌഡര്‍ വേഗം ലഭ്യമാകട്ടെയെന്ന് സരിതയ്ക്കൊപ്പം ഞാനും പ്രാര്‍ഥിക്കുന്നു. എനിക്കും കുറച്ച് വേണേ :D

  39. J.S. ERNAKULAM

    സരിതയുടെ ലേഖനം നന്നായി,

    മനസ്സിലുള്ള വിഷമങ്ങള്‍ തുറന്നു എഴുതിയത് നല്ലത്,

    ഗാന്ധിജി, അബ്ദുല്‍ കലാം, കെ ആര്‍ നാരായണന്‍,

    കെ ജി ബാലകൃഷ്ണന്‍ , നെല്‍സണ്‍ മണ്ടേല ഇവരൊക്കെ

    വെളുത്തവര്‍ ആയതുകൊണ്ടല്ല ഉന്നത പദവിയില്‍ എത്തിയത്,

    അവരുടെ കഴിവുകൊണ്ട് മാത്രമാണ്,

    സരിത പറഞ്ഞത് പോലെയാണെങ്കില്‍ ആഫ്രിക്കഎന് വംശജര്‍

    ലോകത്തോട്‌ വിടപറയേണ്ട സമൂഹം അല്ലെ????

    ശരീരത്തിലെ നിറ വ്യത്യസതിനല്ല പകരം മനസ്സിലെ നിറ

    വ്യത്യാസത്തിനാണ് നാം സ്വ്യയം ചികല്‍സിക്കേണ്ടത്…….

    അതിനു നാം ഓരോരുത്തരും നമ്മുടെ മനസ്സിനെ തയ്യാറാക്കണം,

    അപകര്‍ഷത എന്നാ വാക്ക് ലോകത്ത് ഏറ്റവും കൂടുതല്‍

    ഉപയോഗിക്കുന്നത് കേരളത്തിലാണ്,

    ആ വാക്ക് നിഖണ്ടുവില്‍നിന്നും ഒഴിവാക്കിയാല്‍ ഇതിനൊക്കെ

    പരിഹാരം ആകും….

  40. black&white

    വെളുത്തവര്‍ക്ക്‌ ഇങ്ങിനെയൊക്കെ സമാധാനിക്കാം. ഞങ്ങള്‍ ഇടത്തരം-ചെറുകിട പ്രതിഭകള്‍ തൊലി കറുത്തകാരണത്താല്‍ പാര്‍ശ്വവല്‍കരിക്കപ്പെടുന്നുവെന്നാണു പറഞ്ഞത്‌.

  41. chitra nair

    ഇവിടെ പ്രശ്നം അടിമ മനസാണ് … ആദ്യം ബ്രാമ്മനരുടെ പിന്നെ സായിപ്പിന്റെ … നിറത്തില്‍ മാത്രമല്ല മതത്തിലും ഉണ്ട് …പോട്ട്ടിമാര്‍ മാത്രം ശ്രീകോവിലില്‍ കേറുന്നത് ഒരു പ്രസ്നമാണ്‌ അയിത്തം തന്നെ അതും … പിന്നെ ഈ എസ്സി എസ്സ്ടി പരിപാടി കൊണ്ട് വന്നത് സായിപ്പാണ്‌ … അതുണ്ടയിരുന്നില്ലെങ്കില്‍ പ്രശ്നം ഇല്ലായിരുന്നു ബ്രമ്മനാര്‍ ഇത്ര പവര്‍ഫുള്‍ ആയത് ബ്രിട്ടീഷ്‌ കാലത്താണ് എന്ന് തോന്നുന്നു … ഏതായാലും ഈ വേര്‍തിരിവ് മാറണം … കറുത്ത നായരും കറുത്ത ഈഴവനും ഒക്കെ ഉണ്ട് അതാണ് ഈ നാട്ടിന്റെ നിറം … കാരണം ഇത് ട്രോപികാല്,‍ ഉഷ്ണ മേഖല പ്രദേശം, ആണ് .. ഒന്നുകില്‍ വെയിലെല്‍ക്കാത്ത വരേണ്യര്‍, സമ്പന്നര്‍ അതാണ് നിറത്തിന്റെ മനശാസ്ത്രം പിന്നെ ‍ ബാക്കിയൊക്കെ മിക്സ്‌ കേസാണ് … എനിക്കറിയാവുന്ന പലരും പറയുന്നു കറുത്ത പെണ്ണിന് ചൂര് കൂടുതലാണെന്ന് … വെളുത്തവര്‍ തുണി കടയിലെ പ്രതിമ പോലാണെന്ന് … അങ്ങിനെയും ഉണ്ട് ഒരു വശം …

  42. salman

    സരിത , കറുത്ത ടാല്കം പൗഡറിന്റെ കാലം വരിക തന്നെ ചെയ്യും, അന്ന് നമ്മെ പരിഹസിച്ച ഈ ലോകം അത് വാങ്ങാന്‍ വരി നിലക്കും , പക്ഷെ അത് കാണാന്‍ “കറുത്ത ടാല്കം പൗഡറിന്റെ കാലം വരും മക്കളെ” എന്ന്പ്രവചിച്ച തടവറയില്‍ ഇഞ്ച്‌ഇന്ച്ചായി മരിച്ചു കൊണ്ടിരിക്കുന്ന ആ വിപ്ലവകാരിക്ക് ഭാഗ്യം ഉണ്ടാകുമോ ?

  43. Zeesa

    Pradishedavum aadmanombaravum vakkukalayi bangiyayi prathifalippikkuvan kazhinju, karippazhaku kittanundaya etenkilum kaaranangal evideyenkilum okke veluppinetholppikkan thankale sahayichittilla ennundo? Karuppinu munpil veluppu thottillannundo? Best of luck

  44. jaise emmanuel

    your experiences is definitely a truth in our great Indian society which is evolved out of castism, heirarchy, feudalism etc. But you can see a lot of non-white people are working with leading visual medias in USA, AUSTRALIA, UK etc. I know this. India is far behind total human development……………

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.