എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാനില്‍ ബി.ജെ.പി കടുത്ത പ്രതിസന്ധിയില്‍; 54 എം.എല്‍.എമാര്‍ രാജിക്കൊരുങ്ങന്നു
എഡിറ്റര്‍
Sunday 6th May 2012 7:10pm

Vasundhara Raje, Rajasthan BJPജയ്പ്പൂര്‍: രാജസ്ഥാനില്‍ ബി.ജെ.പിയുടെ പ്രതിസന്ധി മുറുകുന്നു. പ്രതിപക്ഷ നേതാവ് വസുന്ധര രാജെ ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തയതിനെ തുടര്‍ന്ന് അവര്‍ക്ക് പിന്തുണയുള്ള 54 എം.എല്‍.എമാര്‍ രാജിയ്‌ക്കൊരുങ്ങന്നു.

മുപ്പത് ബി.ജെ.പി. എം.എല്‍.എമാരും പാര്‍ട്ടിയെ പിന്തുണക്കുന്ന ഒരു സ്വതന്ത്ര എം.എല്‍.എയും ശ്രീമതി രാജെയ്ക്ക് രാജിക്കത്ത് നല്‍കിക്കൊണ്ട് സംസ്ഥാനത്ത് അവരുടെ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു. ശ്രീമതി രാജെയെ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ‘ഏകഖണ്ഡേന’ പ്രഖ്യാപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നതായാണ് പാര്‍ട്ടിവൃന്ദങ്ങള്‍ പറയുന്നത്.

സാമാജികര്‍ക്കു പുറമേ ബി.ജെ.പിയുടെ ഉദ്യോഗസ്ഥരും യുവമോര്‍ച്ച അംഗങ്ങളും രാജിക്കൊരുങ്ങുന്നതായാണ് രാജെയുടെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

കാഡരിയ ‘ലോക് ജാഗ്രന്‍’ യാത്രയില്‍ നിന്നും പിന്‍മാറുന്നില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ശ്രീമതി രാജെ ശനിയാഴ്ച നടന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അറിയിച്ചിരുന്നു. 28 ദിവസം നീണ്ടു നില്‍ക്കുന്ന ലോക് ജാഗ്രന്‍ യാത്രയുമായി താന്‍ മുന്നോട്ടു പോകുന്നില്ലെന്ന് കാഡരിയ നേരത്തെ അറിയിച്ചിരുന്നു.

യാത്രയുമായി കാഡരിയ മുന്നോട്ടു പോകുന്നത് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനായിരിക്കുമെന്ന് സ്ഥാപിച്ചെടുക്കാനുള്ള തന്ത്രമാണെന്നാണ് രാജെ കരുതുന്നത്. എന്നാല്‍ തന്റെ യാത്ര ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ ആയിരുന്നുവെന്നും എന്നാല്‍ ഇതിനെ ചില നേതാക്കള്‍ നേതൃമോഹമായി ബോധപൂര്‍വ്വം സ്ഥാപിക്കുകയായിരുന്നുവെന്നും കാഡരിയ അഭിപ്രായപ്പെട്ടു.

Advertisement