എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാതിക്രമ വിരുദ്ധ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി
എഡിറ്റര്‍
Friday 27th April 2012 12:48am

ന്യൂദല്‍ഹി: 18 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയുന്നതിനുള്ള ലൈംഗിക അതിക്രമ വിരുദ്ധ ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇനിമുതല്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരും.

ഇനി മുതല്‍ 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ അവരുടെ സമ്മതപ്രകാരം ലൈംഗിക വേഴ്ചയ്ക്ക് വിധേയമാക്കിയാലും കുറ്റകരമാകും.  നേരത്തെ 16 വയസ്സെന്നത് ഇപ്പോള്‍ 18 ആക്കി ഉയര്‍ത്തുകയാണുണ്ടായത്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതാദ്യമായാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാന്‍ നിയമം വരുന്നത്. നിലവിലെ നിയമങ്ങളില്‍ ഇത് സംബന്ധിച്ച പരാമര്‍ശങ്ങളില്ല. ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും ഇതിന്റെ പരിധിയില്‍ വരും.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനുള്ള ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ ബില്ലിന്റെ പരിധിയില്‍ വീട്ടുവേലക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളും ഉള്‍പ്പെടും. ബാങ്കിംഗ്, നിയമഭേദഗതി ബില്ലിനും അംഗീകാരം നല്‍കി.

Malayalam News

Kerala News in English

Advertisement