മുംബൈ: മൊബൈല്‍ രംഗത്തെ അതികായരായ ഭാരതി എയര്‍ടെല്‍ പുതിയ ലോഗോ പുറത്തിറക്കി. ഏഷ്യയിലും ആഫ്രിക്കയിലുമായി മൊത്തം എയര്‍ടെല്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 20,00 കോടി കവിഞ്ഞ വേളയിലാണ് എയര്‍ടെല്‍ പുതിയ ലോഗോ പുറത്തിറക്കിയത്.

ടെലകോം രംഗത്ത് പ്രവേശിച്ച് 15 വര്‍ഷമായപ്പോഴേക്കും കോടിക്കണക്കിന് ഉപയോക്താക്കളെ സൃഷ്ടിക്കുവാന്‍ കമ്പനിക്ക് കഴിഞ്ഞുവെന്ന് ചെയര്‍മാനും എം ഡിയുമായ സുനില്‍ മിത്തല്‍ അവകാശപ്പെട്ടു.പുതിയ ലോഗോ കമ്പനിയുടെ സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ സഹായിക്കുമെന്നും സുനില്‍ മിത്തല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.