പ്രായമായി എന്നുതോന്നുന്നത് മുഖത്തെ ചുളിവുകള്‍ കാണുമ്പോഴാണ്. പ്രായവും സൗന്ദര്യസംരക്ഷണത്തിലുള്ള അശ്രദ്ധയും നമ്മുടെ മുഖത്തിന് ചുളിവുകള്‍ വരുത്തുന്നു. ഇതിന്റകൂടെ സൂര്യപ്രകാശമേല്‍ക്കുന്നതുകൊണ്ടുള്ള കറുപ്പുനിറം കൂടിയായാലോ? പറയുകയും വേണ്ട. അതുകൊണ്ട് വന്നിട്ട് സങ്കടപ്പെടുന്നതിനേക്കാള്‍ നല്ലതല്ലേ വരാതെ ശ്രദ്ധിക്കുന്നത്. ഇതാ സൗന്ദര്യസംരക്ഷണത്തിനുള്ള  വഴികള്‍.

ഇടയ്ക്കിടെ തൂക്കം പരിശോധിക്കുക, വ്യായാമം ചെയ്യുക
പ്രായാധിക്യം കൊണ്ടുണ്ടാകുന്ന തൂക്കക്കൂടുതല്‍ ഒഴിവാക്കാന്‍ ദിവസവും വ്യായാമം മുപ്പതുമിനിറ്റെങ്കിലും വ്യായാമത്തിനായി ഉപയോഗിക്കുക. യോഗ, എയറോബിക് , നീന്തല്‍ എന്നിവയിലേതെങ്കിലും ശീലമാക്കണം. ഇഷ്ടമുള്ള ഏതു വ്യായാമമുറകളും സ്വീകരിക്കുക. മുഖത്തെ പേശികള്‍ക്കായി ഫേഷ്യല്‍ വ്യായാമമുറകളും സ്വീകരിക്കുക.

കൃത്യമായ ഡയറ്റിംഗ്
പച്ചക്കറികളും പഴങ്ങളും പയറുവര്‍ഗങ്ങളും ഉള്‍പ്പെടുത്തിയ ഭക്ഷണം ശീലമാക്കുക. ഭക്ഷണത്തിന്റെ 75% സസ്യാടിസ്ഥാനത്തിലുള്ളതും ശേഷിക്കുന്നതില്‍ മത്സ്യവും മുട്ടയും ഉപയോഗിക്കാം. പ്രമേഹം, ഹൃദ് രോഗങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ഈ ശീലം കൊണ്ട് കഴിയും.

കാല്‍സ്യത്തിന്‍ പ്രാധാന്യം കൊടുക്കുക
കാല്‍സ്യവും വിറ്റാമിനുകളും സ്ത്രീകളില്‍ എല്ലിന് പൊട്ടലുകള്‍ തടയുന്നു.

നല്ല ഉറക്കം
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക നല്ല ഉറക്കം അത്യാവശ്യമാണ്. ദിവസവും 7മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറക്കം നല്ല ആരോഗ്യത്തിന് അത്യാവശ്യമാണ്.