ഐ പി എല്‍ അവാര്‍ഡ് ദാന ചടങ്ങ് ബിസിസിഐ ബഹിഷ്‌കരിക്കും
DSport
ഐ പി എല്‍ അവാര്‍ഡ് ദാന ചടങ്ങ് ബിസിസിഐ ബഹിഷ്‌കരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd April 2010, 11:03 am

മുംബൈ: താരസാന്നിധ്യം കൊണ്ടു ശ്രദ്ധേയമാകാനിരിക്കുന്ന ഇന്നത്തെ ഐ പി എല്‍ അവാര്‍ഡ് ദാന ചടങ്ങ് ബിസിസിഐ ബഹിഷ്‌കരിക്കും.ബിസിസിഐയും ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡിയും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിലാണ് ബിസിസിഐ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.ബിസിസിഐ പ്രതിനിധികളെല്ലാം ഐ പി എല്‍ ഫൈനലിനോടനുബന്ധിച്ച് മുംബൈയില്‍ ഉണ്ടെങ്കിലും ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിന് ഐക്യദാര്‍ഡ്യം പ്രകടപ്പിച്ചുകൊണ്ട് പരിപാടി ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇത്തവണത്തെ ഐ പി എല്ലില്‍ മികച്ച കളി കാഴ്ച വച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്യും.ബോളിവുഡ് സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ പരിപാടിയില്‍ അവതാരകനായെത്തും.എ ആര്‍ റഹമാന്റെ സംഗീതപരിപാടി ഉണ്ടാകും.എന്നാല്‍ പരിപാടിയുടെ നടത്തിപ്പും പണസ്രോതസ്സുകളും സംപ്രേഷണവും ആദായനികുതി വകുപ്പ് സമഗ്രമായി അന്വേഷിക്കുമെന്നത് ടീം ഉടമകളെ അസ്വസ്ഥരാക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.ടീം ഉടമകളും ബോളിവുഡ് താരങ്ങളുമായ ഷാരൂഖ് ഖാന്‍ ,പ്രീതി സിന്റ,പ്രിയങ്ക ചോപ്ര മറ്റ് ചില ക്രിക്കറ്റ് താരങ്ങളും പരിപാടി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.