വാഷിംങ്ടണ്‍: അമേരിക്കയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പായി പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്ത് ഇനിയും പല കാര്യങ്ങളും ചെയ്തു തീര്‍ക്കാനുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഇനിയും മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്ന്. അമേരിക്കയില്‍ മറ്റൊരു മാറ്റത്തിനായുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വികസന കാര്യങ്ങളില്‍ വന്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ പുരോഗതിയുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥയെ അടിമുടി മാറ്റാന്‍ കഴിയില്ല. എന്നിരുന്നാലും സമ്പദ് വ്യവസ്ഥയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. രാജ്യം സാമ്പത്തികമായും സാമൂഹികമായും ഇപ്പോഴും ഉയര്‍ച്ചയില്‍ തന്നെയാണ്. സമ്പദ് വ്യവസ്ഥയില്‍ ഉത്പാദന മേഖലയില്‍ വളര്‍ച്ചയുണ്ടാക്കാനായി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും നല്ല പിന്തുണ തന്നെ നല്‍കിയിട്ടുണ്ട്.

ഞങ്ങള്‍  അമേരിക്കന്‍ ജനതയെ തന്നെയാണ് വികസനത്തിനായി പ്രേരിപ്പിച്ചത്. അമേരിക്ക വികസനത്തിന്റെ പാതിയില്‍ തന്നെയാണ്. വികസനം ഒരിക്കലും അവസാനിക്കില്ല. അത് തുടര്‍ന്നു കൊണ്ടേയിരിക്കും.

ലോകത്തിലേക്കും വെച്ച് ഏറ്റവും മികച്ച രീതിയില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ അമേരിക്കയിലായിരിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതിനായുള്ള ശ്രമം തുടരും”- ഒബാമ വ്യകതമാക്കി.

Malayalam News

Kerala News In English