ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന് ഫുട്‌ബോള്‍ കളിക്കിടെ പരിക്കേറ്റു. അദ്ദേഹത്തിന്റെ ഇടതുകൈയ്ക്കാണ് പരിക്കേറ്റത്. 67 കാരനായ മൂണിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അടുത്ത ആറാഴ്ചത്തേക്ക് മൂണിന് വിശ്രമം വേണ്ടിവരുമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ താന്‍ ആരോഗ്യവാനാണെന്നും ഇതെല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ മാത്രമേ  കാണുന്നുവുള്ളുവെന്നും പരിക്കുഭേദമായ ഉടന്‍ തന്നെ കളിയിലേക്ക് തിരിച്ചുവരുമെന്നും മൂണ്‍ അറിയിച്ചു.

ന്യൂയോര്‍ക്കിലെ ബെല്‍യര്‍ ഫാം എസ്‌റ്റേറ്റില്‍ നടന്ന സൗഹൃദ ടൂര്‍ണമെന്റിലാണ് ബാന്‍ കിമൂണിന് പരിക്കേറ്റത്.