ബലൂചിസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വെടിയേറ്റ് മരിച്ചു
World
ബലൂചിസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വെടിയേറ്റ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th October 2009, 10:37 pm

ക്വറ്റ: പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഷഫീഖ് അഹമ്മദ് ഖാന്‍ വെടിയേറ്റുമരിച്ചു. തോഗി റോഡില്‍ മന്ത്രിയുടെ വസതിക്ക് മുന്നില്‍ നിന്നും അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഷഫീഖ് അഹമ്മദ് ഖാന്‍ തല്‍ക്ഷണം മരിച്ചു.

സംഭവത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ ലിബറേഷന്‍ യുനൈറ്റഡ് ഫ്രണ്ട് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. 55 കാരനായ ഇദ്ദേഹം 2008 മുതല്‍ ബലൂചിസ്ഥാന്‍ അസംബ്ലിയില്‍ അംഗമായിരുന്നു.