മലേഷ്യയില്‍ 95 പാമ്പുകളെ ബാഗിലാക്കി കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd September 2010, 1:32 pm
ക്വാലാലംപൂര്‍: മലേഷ്യന്‍ വിമാനത്താവളത്തിലൂടെ പാമ്പുകളെ കടത്തുകയായിരുന്ന 52കാരന്‍ പിടിയില്‍. ലഗേജ് കണ്‍വേയര്‍ ബെല്‍റ്റിലൂടെ കടന്നു പോകുമ്പോള്‍ ബാഗ് പൊട്ടി പാമ്പുകള്‍ പുറത്തു ചാടുകയായിരുന്നു. കെന്‍ങ് ലിയാങ് ആന്‍സണ്‍ വോങ് ആണ് പിടിയിലായത്. ഇയാള്‍ കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ട്. അമേരിക്കയിലേക്ക് വന്യജീവിക്കടത്തു നടത്തിയത് ഇതിനുമുമ്പ് ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
അനുമതിയില്ലാതെ പാമ്പുകളെ കടത്തിയത് ഇയാള്‍ക്കെതിരേ ജില്ലാകോടതിയില്‍ കേസ് ഫയല്‍ ചെയ്തതായി വന്യജീവി വകുപ്പ് ഉദ്യോഗസ്ഥന്‍ ഷംസുദ്ദിന്‍ ഉസ്മാന്‍ പറഞ്ഞു. ആഗസ്ത് 26നായിരുന്നു കേസിനാസ്പദമായ സംഭവം. ഏഴുകൊല്ലത്തെ ജയില്‍ശിക്ഷ ലഭിക്കത്തക്ക കുറ്റമാണ് വോങിന്റേത്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക കടത്തുകയായിരുന്നു ഇവയെ.
