കേരളത്തിലെ ജനങ്ങളെ ആരാണ് നയിക്കുന്നത് ഭരണപക്ഷമല്ല, പ്രതിപക്ഷവുമല്ല എന്നാണ് കോഴിക്കോട് ജില്ലയിലേയും കണ്ണൂര്‍ ജില്ലയിലേയും സഹ്യപര്‍വതത്തിന് താഴെ ഇന്നലെ അരങ്ങേറിയ കൊടിയ അക്രമങ്ങള്‍ തെളിയിക്കുന്നത്.   കൃഷിക്കാരേയും കുടികിടപ്പുകാരേയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന ഒരു വിലക്കും കസ്തൂരിരംഗന്‍ നിര്‍ദേശങ്ങളിലില്ല. പിന്നെ എന്തിനാണ് പള്ളിക്കാരും തത്പര കക്ഷികളും ജനങ്ങളെ ആയുധം കൊടുത്ത് തെരുവിലിറക്കുന്നത്.


adivaram-580

എഡിറ്റോ-റിയല്‍/ ബാബു ഭരദ്വാജ്

babu-baradwajഇറ്റലിയിലെ സിസിലിയാണ് ആഗോള മാഫിയാസംഘങ്ങളുടെ വത്തിക്കാന്‍. അവിടെയാണ് മാഫിയാ സംഘങ്ങളുടെ തലവന്‍മാരും ഗോഡ്ഫാദര്‍മാരും വസിക്കുന്നത്. റോമിലെ വത്തിക്കാനില്‍ കത്തോലിക്കാ സഭയുടെ പരിശുദ്ധ പിതാവും സിസിലിയന്‍ മാഫിയാ സംഘങ്ങളുടെ ദൈവപിതാക്കളും വാണരുളുന്നു.

ലോകത്തെങ്ങുമുള്ള ചെറുതും വലുതുമായ മാഫിയാ സംഘങ്ങളുടെ ‘പരിശുദ്ധ’ മാതൃകകളാണ് സിസിലിയയിലെ മാഫിയാ സംഘങ്ങള്‍. ജനങ്ങളുടെ അഭിലാഷങ്ങളും ചിന്തകളും രാഷ്ട്രീയവും ഒക്കെ സിസിലിയില്‍ രൂപപ്പെടുന്നതും നയിക്കുന്നതും മാഫിയാ സംഘങ്ങളാണ്. അതേ അവസ്ഥ കേരളത്തിലും സംജാതമായിക്കൊണ്ടിരിക്കുകയാണോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.

കേരളത്തിലെ ജനങ്ങളെ ആരാണ് നയിക്കുന്നത് ഭരണപക്ഷമല്ല, പ്രതിപക്ഷവുമല്ല എന്നാണ് കോഴിക്കോട് ജില്ലയിലേയും കണ്ണൂര്‍ ജില്ലയിലേയും സഹ്യപര്‍വതത്തിന് താഴെ ഇന്നലെ അരങ്ങേറിയ കൊടിയ അക്രമങ്ങള്‍ തെളിയിക്കുന്നത്. കേരളത്തിലെ ജനാഭിപ്രായം രൂപപ്പെടുത്തുന്നത് രാഷ്ട്രീയപാര്‍ട്ടികളല്ല, ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന പത്രങ്ങളും മാധ്യമങ്ങളുമല്ല. ഇന്ന് കേരളത്തിലെ ജനങ്ങളെ നയിക്കുന്നത് മാഫിയകളാണ്.

വനം മാഫിയകള്‍, മണല്‍ മാഫിയകള്‍, റിസോര്‍ട്ട് മാഫിയകള്‍, ഖനി മാഫിയകള്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഇവരുടെയൊക്കെ തലതൊട്ടപ്പന്‍മാരും ഗോഡ്ഫാദര്‍മാരും പള്ളികളടക്കമുള്ള മതകാര്യസ്ഥാപനങ്ങളും അവര്‍ നടത്തിക്കൊണ്ടു പോകുന്ന നിരവധി വ്യവസായ ശൃംഖലകളുമാണ്.

ഭൂതദയ എന്ന പേരിലും കാരുണ്യം എന്ന പേരിലും ആതുരശ്രുശ്രൂഷ എന്ന പേരിലും അഗതികള്‍ക്കും ആശ്രയമറ്റവര്‍ക്കും എന്ന പേരിലും നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ വിപണന വ്യവസായങ്ങളാണ്.

മോസസിന്റെ പത്ത് കല്‍പ്പനകളെ വിമര്‍ശിച്ചാല്‍ പള്ളി മൗനം പാലിക്കുമെന്നും പള്ളിയുടെ സ്വത്തിന്റെ പത്തിലൊന്ന് ഭാഗത്തെ കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉന്നയിച്ചാല്‍ പള്ളി അക്രമാസക്തമാകുമെന്നും മാര്‍ക്‌സ് പറഞ്ഞതിന്റെ പൊരുള്‍ പല കാലങ്ങളിലായി നമ്മള്‍ അറിഞ്ഞിട്ടുണ്ട്.

നസ്രാണികളില്‍ ഒരു വിഭാഗത്തിലെ രണ്ട് ഗ്രൂപ്പുകള്‍ പള്ളിയുടെ അവകാശത്തിന് വേണ്ടി പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന ചക്കളത്തിപ്പോരാട്ടം മതവിശ്വാസത്തെ സംരക്ഷിക്കാനല്ലെന്നും മറിച്ച് പള്ളിസ്വത്ത് കയ്യടക്കാനുള്ള പോരാട്ടമാണെന്നും അറിയാത്തവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് വസിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു