എഡിറ്റര്‍
എഡിറ്റര്‍
ജാര്‍ഖണ്ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി എസ്.എസ്.അലുവാലിയ തോറ്റു
എഡിറ്റര്‍
Friday 4th May 2012 10:38am


റാഞ്ചി: ബി.ജെ.പി. സംഖ്യം ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. രാജ്യസഭയിലേക്ക് മത്സരിച്ച ബി.ജെ.പിയുടെ രാജ്യസഭാ ഉപനേതാവ് എസ്.എസ്.അലുവാലിയ പരാജയപ്പെട്ടു. കോണ്‍ഗ്രസും മുക്തിമോര്‍ച്ചയും രണ്ടു സീറ്റുകള്‍ വിതം നേടി. അലുവാലിയയുടെ തോല്‍വി ജാര്‍ഖണ്ഡില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണെന്ന് ഇതിനകം തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്.

അലുവാലിയയെ വിജിയപ്പിക്കാന്‍ ബി.ജെ.പി കെണിഞ്ഞ് പരിശ്രമിച്ചങ്കെലും എല്ലാം പാഴായി. ബി.ജെ.പി സ്വാധീനം ചെലുത്തി ബാബുലാല്‍ മറാണ്ടിയുടെ ജെ.വി.എം പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതിനാല്‍ വീജയിക്കാന്‍ ആവശ്യമായ വോട്ടുകളുടെ എണ്ണം 27ല്‍ നിന്നും 23 ആയി കുറഞ്ഞെങ്കിലും ബി.ജെ.പിക്കു ആവശ്യമായ വോട്ടുകള്‍ ലഭിച്ചില്ല.  ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ക്കു പുറമെ ജനതാദള്‍(യു) വിന്റെ രണ്ടു വോട്ടുകള്‍ കൂടി നേടാനെ അവര്‍ക്കായിള്ളൂ. മൂന്നു സ്വതന്ത്രതരെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന ബി.ജ.പിയുടെ പ്രതീക്ഷ പാഴാവുകയായിരുന്നു. ജെ.എം.എം. സ്ഥാനാര്‍ത്ഥി സഞ്ജീവ് കുമാര്‍ 23 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രദീപ് കുമാര്‍ ബാല്‍മുച്ചു 25 വോട്ടും നേടി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അലുവാലിയ പരാജയപ്പെട്ടത് ബി.ജെ.പിയില്‍ അദ്വാനി വിഭാഗത്തിന്ന കനത്ത പ്രഹരമായി. വിജയസാധ്യത കുറവായതിനാല്‍ ബി.ജെ.പി. മത്സരിക്കേണ്ടെന്ന തീരുമാനത്തിലായുരുന്നു നിതിന്‍ ഗഡ്ഗരിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയും. എന്നാല്‍ അദ്വാനിയുടെയും സുഷമ സ്വരാജിന്റെയും പിടിവാശിക്ക് വഴങ്ങിയാണ് അലുവാലിയെ സ്ഥാനാര്‍ത്ഥിയാക്കി മത്സരിക്കാന്‍ നിശ്ചയിച്ചത്. അലുവാലിയക്ക് തിരഞ്ഞെടുപ്പു തോല്‍വി ഇരട്ട അപമാനത്തിനും വഴിയൊരുക്കി. ആദ്യം രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിതിന്‍ ഗഡ്ഗരിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും ഒത്തുകളിച്ച് അലുവാലിയക്കു സീറ്റ് നിഷേധിച്ചിരുന്നു. പാര്‍ട്ടിയിലെ ഇവരുടെ എതിരായളിയായ സുഷമ സ്വരാജിനോട് കൂറു പുലര്‍ത്തിയതിനാലാണ് അലുവാലിക്ക് അയിത്തം കല്‍പ്പിച്ചിരുന്നത്. സ്ഥാനാര്‍ത്ഥികള്‍ പണമിറക്കിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച 30ലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനാലാണ് അലുവാലിയക്ക് മത്സരിക്കാനുള്ള അവസരം ലഭിച്ചത്.

 

Malayalam News

Kerala News in English

Advertisement