എഡിറ്റര്‍
എഡിറ്റര്‍
എവന്റിസ് ഫാര്‍മ ഇനി മുതല്‍ സനോഫി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
എഡിറ്റര്‍
Thursday 17th May 2012 11:27am


മുംബൈ: പ്രമുഖ ഫാര്‍മ കമ്പനിയായ എവന്റിസ് ഫാര്‍മ ഇനി മുതല്‍ സനോഫി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. മെയ് മൂന്നിന് നടന്ന വാര്‍ഷിക ജെനറല്‍ മീറ്റിംഗിലാണ് പുതിയ പേര് സ്വീകരിക്കാന്‍ തീരുമാനമായത്. കമ്പനി വികസിക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റിയതെന്നും ഭാവിയില്‍ കമ്പനി കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുമെന്നും ആഗോളതലത്തില്‍ തന്നെ ആഴത്തിലിറങ്ങി പ്രവര്‍ത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും സനോഫി പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംങ് ഡയറക്ടര്‍ ഷൈലേഷ് അയ്യങ്കാര്‍ പറഞ്ഞു.

ആഗോള വിപണിയില്‍ സനോഫി എന്ന പേര് വേറിട്ട് നില്‍ക്കാനും കമ്പനിക്ക് സ്വന്തമായ ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കുവാനും സഹായകരമാകുമെന്നും ഷൈലേഷ് പറഞ്ഞു. കമ്പനി 2001ലാണ് എവന്റിസ് എന്ന പേര് സ്വീകരിച്ചിരുന്നത്.

Advertisement