സോള്‍: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ വീണ്ടും സംഘര്‍ഷം. ദക്ഷിണ കൊറിയന്‍ ദ്വീപിലേയ്ക്ക് ഉത്തര കൊറിയ ഷെല്ലാക്രമണപരമ്പര നടത്തിയതാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്.

ദക്ഷിണ കൊറിയന്‍ ദ്വീപായ ഇയോണ്‍ലിയാങിലേക്ക് ഉത്തരകൊറിയ നടത്തിയ ആക്രമണത്തില്‍ വീടുകള്‍ കത്തിനശിച്ചു. ഇവിടുള്ള ഗ്രാമീണര്‍ക്ക്‌ പരിക്കുമുണ്ട്. 1300ഓളം പേരാണ് ഈ ദ്വീപില്‍ താമസിക്കുന്നത്.

ഉത്തര കൊറിയയുടെ ഷെല്ലാക്രമണത്തെ തുടര്‍ന്ന്പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെയും സൈനികര്‍ തമ്മില്‍ വെടിവെയ്പ് ആരംഭിച്ചു. വെടിവെയ്പില്‍ ഒരു ഉത്തര കൊറിയന്‍ സൈനികന്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തെതുടര്‍ന്ന്ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ചചെയ്യാനായി ദക്ഷിണകൊറിയ അടിയന്തിര യോഗം വിളിച്ചു. സംഘര്‍ഷം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റഷ്യയും ചൈനയും അഭിപ്രായപ്പെടുന്നത്.