എഡിറ്റര്‍
എഡിറ്റര്‍
ലോകത്തിലെ ടോപ്പ് ബ്രാന്റ് സ്ഥാനം ആപ്പിളിന് തന്നെ
എഡിറ്റര്‍
Tuesday 22nd May 2012 2:53pm

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും ആസ്ഥിയുള്ള ബ്രാന്റ് എന്ന റെക്കോര്‍ഡ് ആപ്പില്‍ നിലനിര്‍ത്തി. കഴിഞ്ഞവര്‍ഷം അപ്പിളിന്റെ ബ്രാന്റ് വാല്യൂവില്‍ 19% വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഐഫോണ്‍, ഐപാഡ് നിര്‍മാതാക്കളായ ആപ്പിളിന്റെ ഇപ്പോഴത്തെ ബ്രാന്റ് വാല്യൂ 183ബില്യണ്‍ ഡോളറാണ്. മുന്‍നിര ബ്രാന്റ്‌സ് മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സി മില്‍വാര്‍ഡ് ബ്രൗണ്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

82 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള ഫെയ്‌സ്ബുക്കാണ് ടോപ്പ് 100ലുള്‍പ്പെട്ട ഏറ്റവും വേഗം വളരുന്ന കമ്പനി. ഫെയ്‌സ്ബുക്കിന്റെ ബ്രാന്റ് വാല്യൂ 33.2ബില്യണ്‍ ഡോളറില്‍ നിന്നുയര്‍ന്ന് 74% ആയി. പട്ടികയില്‍ 19ാം സ്ഥാനത്താണ് ഫെയ്‌സ്ബുക്കിപ്പോള്‍.

ആദ്യപത്തില്‍ എട്ട് സ്ഥാപനങ്ങളും സാങ്കേതികവിദ്യയുമായി ബന്ധമുള്ളവയാണ്. കൊക്കകോളയും മെക്‌ഡൊണാള്‍ഡും മാല്‍ബറോയുമാണ് ഇതിന് അപവാദമായുള്ളത്. കൊക്കകോളയും മെക്‌ഡൊണാള്‍ഡും യഥാക്രമം ആറും നാലും സ്ഥാനും നിലനിര്‍ത്തി.

Advertisement