അഞ്ജലീന ജോളി പാകിസ്ഥാനില്‍
ഇസ്‌ലാമാബാദ്: പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ഹോളിവുഡ് താരം അഞ്ജലീന ജോളി പാകിസ്ഥാനിലെത്തി. നേരത്തെ ദുരന്ത ബാധിതര്‍ക്ക് വന്‍ തുക സഹായ ധനം നല്‍കിയതിലൂടെ അഞ്ജലീന ശ്രദ്ധ നേടിയിരുന്നു. അഭയാര്‍ഥികള്‍ക്കുള്ള യു എന്‍ ഹൈക്കമ്മീഷന്‍ ഗുഡ്‌വില്‍ അംബാസിഡറാണ് അഞ്ജലീന. ദുരിത ബാധിതര്‍ക്ക് അടിയന്തര ഫണ്ട് കണ്ടെത്തുകയാണ് താരത്തിന്റെ പെട്ടെന്നുള്ള സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
പാകിസ്ഥാനിലെ ദുരിത ബാധിതര്‍ക്ക് സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ആഞ്ജലീനയുടെ വീഡിയോ ടേപ്പ് കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു.
