എഡിറ്റര്‍
എഡിറ്റര്‍
‘കോണ്‍ഗ്രസും ബി.ജെ.പിയും രാജ്യം ഭരിക്കുന്നത് റിലയന്‍സിന് വേണ്ടി’ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം
എഡിറ്റര്‍
Thursday 1st November 2012 11:46am

 

ന്യൂദല്‍ഹി:  ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷ്ന്‍നേതാവ് അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹം നേരത്തേ ഉയര്‍ത്തിയവയേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. രാജ്യത്തെ സര്‍ക്കാറും വ്യവസായ ഭീമന്‍ മുകേഷ് അംബാനിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥയാണ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.  കെജ്‌രിവാളിന്റെ പ്രസ്താവനകള്‍ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുടെ നേര്‍ക്കാഴ്ച്ചയാണ് വ്യക്തമാക്കുന്നത്.

പ്രകൃതി വാതകത്തിന്റെ വില വര്‍ധനയിലൂടെ രാജ്യത്തെ പാചകവാതകം, ഇന്ധനം, വൈദ്യുതി എന്നിവയിലും വര്‍ധനവുണ്ടാക്കി വന്‍ സാമ്പത്തിക നേട്ടമാണ് റിലയന്‍സ് ഗ്രൂപ്പ് ഉണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണം ആരുടെ കൈകളിലാണ്? ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റേതോ ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന കോര്‍പ്പറേറ്റുകളുടേതോ അതോ ഒരു കോര്‍പ്പറേറ്റ് സര്‍ക്കാറിന്റെ കൈകളിലോ?

ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷ്ന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം:

2006 ല്‍ പെട്രോളിയം മന്ത്രിയായിരുന്ന മണി ശങ്കര്‍ അയ്യരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും പകരം മുരളി ദുരൈയെ പെട്രോളിയം മന്ത്രിയാക്കുകയും ചെയ്തതിലൂടെ രാജ്യത്തെ വാതക വില 2.34 ഡോളര്‍/എം.എം ബി.ടി.യു വില്‍ നിന്ന് 4.2 ഡോളര്‍/എം.എം ബി.ടി.യു ആയി ഉയരുകയും റിലയന്‍സിന്റെ ലാഭം 2.39 ബില്യണ്‍ ഡോളറില്‍ നിന്നും 8.8 ബില്യണ്‍ ഡോളറായി വര്‍ധിക്കുകയും ചെയ്തു.

2012 ല്‍ ജയ്പാല്‍ റെഡ്ഡിയെ പെട്രോളിയം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി വീരപ്പ മൊയ്‌ലിയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും റിലയന്‍സ് ലക്ഷ്യം വെക്കുന്നത് സാമ്പത്തിക ലാഭമല്ലാതെ മറ്റൊന്നുമല്ല. വാതക വില 4.2 ഡോളര്‍/എം.എം ബി.ടി.യുവില്‍ നിന്ന് 14.2 ഡോളര്‍/എം.എം ബി.ടി.യു ആയി ഉയര്‍ത്തുകയാണ് റിലയന്‍സിന്റെ പുതിയ ആവശ്യം.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇങ്ങനെ സര്‍ക്കാറിനെ പ്രീണിപ്പിച്ചും സമ്മര്‍ദ്ദത്തിലാക്കിയും സാമ്പത്തിക ലാഭമുണ്ടാക്കുകയും രാജ്യത്തിന്റെ ഭരണ കാര്യങ്ങളില്‍ ഇടപെടുകയുമാണ് റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന വ്യവസായ ഭീമന്‍ ചെയ്യുന്നത്.

കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിനും യു.പി.എ സര്‍ക്കാറിനും ഇത്തരത്തില്‍ റിലയന്‍സുമായി അവിശുദ്ധ ബന്ധമുണ്ട്. 2000 ലെ എന്‍.ഡി.എ സര്‍ക്കാര്‍ റിലയന്‍സുമായി അഴിമതിക്കായി കരാര്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് വന്ന യു.പി.എ സര്‍ക്കാര്‍ ഈ കരാര്‍ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു.

വാതക വില 14.2 ഡോളറായി ഉയര്‍ത്തണമെന്ന് റിലയന്‍സ് ആവശ്യപ്പെട്ടാല്‍ യാതൊരു മാന്ദ്യവുമില്ലാതെ സര്‍ക്കാര്‍ അത് സാധിച്ചുകൊടുക്കും. എന്നാല്‍ ഇത് മൂലം ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താകുമെന്നത് ആരും ഓര്‍ക്കുന്നില്ല. ഊര്‍ജം അടിസ്ഥാനമാക്കിയുള്ള പവര്‍ പ്ലാന്റുകളെ ഇത് പ്രതികൂലമായി ബാധിക്കും. ഇത് വൈദ്യുതി വില വര്‍ധനയ്ക്കും രാസവള വിലവര്‍ധനയ്ക്കും കാരണമാകും. ഇതിലൂടെ റിലയന്‍സിനുണ്ടാകുന്നത് 43000 കോടിയുടെ അധിക ലാഭമാണ്.
അടുത്ത പേജില്‍ തുടരുന്നു

Advertisement