മുംബൈ: രാജ്യത്തെ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ വിപണിയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത് ഏപ്രില്‍ മാസത്തില്‍ എയര്‍ ഇന്ത്യയെ ചുരുക്കം ചില യാത്രക്കാര്‍ മാത്രമാണ് ആശ്രയിച്ചതെന്നാണ്. ഏപ്രില്‍ മാസം 17.6 ശതമാനം മാത്രം പേരാണ് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്തിട്ടുള്ളത്.

ജെറ്റ് എയര്‍വേയ്‌സ് ആണ് വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ ഇന്‍ഡിഗോയും സ്‌പൈസ് ജെറ്റുമാണ് അടുത്ത കാലത്ത് ഏറ്റവും വലിയ മുന്നേറ്റം നടത്തിയ കമ്പനികളെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ചില്‍ 76.5 ശതമാനം യാത്രക്കാര്‍ ഇന്‍ഡിഗോയെ ആശ്രയിച്ചെങ്കില്‍ അത് ഏപ്രിലില്‍ 82 ശതമാനമായി ഉയര്‍ന്നു.

സമരവും മറ്റുമായി ഏറ്റവും അധികം സര്‍വ്വീസുകള്‍ റദ്ദാക്കിയെന്ന ചീത്തപ്പേരും എയര്‍ ഇന്ത്യക്കാണുള്ളത്.