എഡിറ്റര്‍
എഡിറ്റര്‍
അദ്വാനി ബാബ്‌റി പള്ളി പൊളിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ.
എഡിറ്റര്‍
Monday 7th May 2012 9:13am

ന്യൂദല്‍ഹി: ബി.ജെ.പി. നേതാവ് എല്‍.കെ.അദ്വാനി ബാബ്‌റി പള്ളി പൊളിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ. സുപ്രീം കോടതിയെ ധരിപ്പിച്ചു. അദ്വാനി അടക്കമുള്ള നേതാക്കന്‍മാരെ ഗൂഢാലോചന കേസില്‍ നിന്നും ഒഴിവാക്കിയതിനെതിരെയാണ് സി.ബി.ഐ. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അദ്വാനിയെയും മറ്റ് നേതാക്കളെയും കേസില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ലെന്നും സി.ബി.ഐ പറഞ്ഞു.

പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഒന്ന് പള്ളി പൊളിച്ച കര്‍സേവകര്‍ക്കെതിരെയും മറ്റൊന്ന് ഗൂഢാലോചന നടത്തിയ അദ്വാനിയടക്കമുള്ള നേതാക്കന്‍മാര്‍ക്കെതിരെയും. നേതാക്കന്‍മാര്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതും കര്‍സേവകരെ പള്ളിപൊളിക്കുന്നതിന് പ്രചോദനം നല്‍കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. നേതാക്കന്‍മാര്‍ നേരിട്ട് പള്ളി പൊളിക്കുന്നതില്‍ ഇടപ്പെട്ടിട്ടില്ലാത്തതിനാല്‍ കേസില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യമല്ലെന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.

എഫ്.ഐ.ആറില്‍ സൂചിപ്പിക്കുന്ന രണ്ട് പ്രശ്‌നങ്ങളും രണ്ട് സ്ഥലത്താണ് നടന്നത് എന്നാണ്. ഇത് ശരിയല്ല. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് 49 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത് എല്ലാ കേസുകള്‍ക്കും അതിന്റെതായ വേഷമുണ്ടെന്നും സി.ബി.ഐ. പറഞ്ഞു. പള്ളിയുടെ 175 മീറ്റര്‍ അകലെ സ്റ്റേജ് കെട്ടിയാണ് നേതാക്കന്‍മാര്‍ പ്രസംഗിച്ചിരുന്നത്. അദ്വാനയടക്കമുള്ള നേതാക്കന്‍മാര്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നും പള്ളിയുടെ ഗോപുരം പൊളിഞ്ഞ് വീണപ്പോള്‍ പരസ്പരം ആലംഗനം ചെയ്തുവെന്നും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുരുന്നുവെന്നും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്.

30 പേജുള്ള സത്യവാങ്മൂലത്തിലാണ് സി.ബി.ഐ ഹൈക്കോടതിയുടെ 2010ലെ വിധിയെ അസാധുവാക്കിയത്. 2010ല്‍ അദ്വാനിയടക്കമുള്ള നേതാക്കന്‍മാര്‍ക്ക് നേരിട്ട് കേസില്‍ പങ്കില്ലെന്ന് കാണിച്ച് കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

 

 

Malayalam News

Kerala News in English

Advertisement