എഡിറ്റര്‍
എഡിറ്റര്‍
ടി.സി ഇല്ലാതെ അംഗീകൃത സ്‌കൂള്‍ പ്രവേശനം സാധ്യമാക്കി സര്‍ക്കാര്‍ ഉത്തരവ്
എഡിറ്റര്‍
Saturday 19th May 2012 12:47pm

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാര്‍തഥികള്‍ക്ക് ഉപാധികള്‍ക്ക് വിധേയമായി ടി.സി ഇല്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഇത്  അറിയിച്ചത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം അനംഗീകൃത സ്‌കൂളുകള്‍ അംഗീകൃതമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയം ആവശ്യമായതിനാലാണ് ഈ വര്‍ഷത്തേക്ക് മാത്രമായി ഇപ്രകാരം തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക എഴുത്തുപരീക്ഷ നടത്തി പ്രവേശനം അനുവദിക്കാന്‍ അംഗീകൃത സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷയില്‍ ക്ലാസ് കയറ്റത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി. ഇല്ലാതെ അടുത്ത ക്ലാസില്‍ പ്രവേശനം അനുവദിക്കും. വിദ്യാര്‍ത്ഥികളുടെ തുടര്‍ മൂല്യനിര്‍ണ്ണയത്തിന്റെ സ്‌കോര്‍ പരിഗണിക്കേണ്ടതില്ല.

ഈ അധ്യായന വര്‍ഷം അംഗീകൃത സ്‌കൂളില്‍ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷക്കുള്ള അപേക്ഷ ഈ മാസം 28 ന് മുമ്പായി സമര്‍പ്പിക്കണം. പരീക്ഷാഫലം 31 ന് മുമ്പായി അതത് സ്‌കൂളില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രവേശനത്തിനുള്ള അവസാന തീയതി ജൂണ്‍ നാലാണ്. കേരളത്തിലെ വിദ്യാഭ്യാസ ചട്ടത്തില്‍ ഇളവ് വരുത്തിയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍  തീരുമാനം കൈക്കൊണ്ടത്.

Advertisement