ചെന്നൈ: സ്‌റ്റൈല്‍മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രണ്ടാമത്തെ മകള്‍ സൗന്ദര്യ വിവാഹിതയായി. ചെന്നൈയിലെ ബിള്‍ഡറായ അശ്വിന്‍ കുമാറാണ് വരന്‍. എഗ്‌മോറിലെ റാണി മേയമ്മായി ഹാളിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. തമിഴകത്തെ പ്രമുഖരെയെല്ലാം ചടങ്ങിലേക്ക് രജനികാന്ത് ക്ഷണിച്ചിട്ടുണ്ട്. രാഷ്ട്രീയ- സിനിമ രംഗത്തെ പ്രമുഖരും സൗന്ദര്യയുടെ വിവാഹത്തില്‍ പങ്കെടുത്തു. എന്നാല്‍ സ്ഥല പരിമിതി മൂലം ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തന്റെ ആരാധകരോട് രജനികാന്ത് അഭ്യര്‍ഥിച്ചു.
അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാന്തരബിരുദം നേടിയ അശ്വിന്‍ റിയല്‍ എസ്‌റ്റേറ്റ് വ്യവസായി രാജ്കുമാറിന്റെ മകനാണ്. അദ്ദേഹത്തിന്റെ വ്യവസായം നോക്കിനടത്തുകയാണ് അശ്വിന്‍ ഇപ്പോള്‍. ആമിനേഷില്‍ ഡിഗ്രിയെടുത്ത സൗന്ദര്യ സുല്‍ത്താന്‍- ദ വാറിയര്‍ എന്ന ആനിമേന്‍ സിനിമ നിര്‍മിച്ചിട്ടുണ്ട്. രജനികാന്താണ് ഇതിലെ പ്രധാന കഥാപാത്രം.
2010 ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.
