തമിഴകത്തു നിന്നെത്തി മലയാളത്തില്‍ ചുവടുറപ്പിച്ച നടന്‍ ബാല സംവിധാനത്തിലേക്ക് തിരിയുന്നു. കന്നഡയിലും മലയാളത്തിലും ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന് ദി ഹിറ്റ്‌ലിസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.

അരുണാചലം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ബാല തന്നെ ചിത്രം നിര്‍മ്മിക്കുന്നതും.  ബാല, റിയാസ്ഖാന്‍, ധ്രുവ്, തലൈവാസല്‍ വിജയ്, സുരേഷ് കൃഷ്ണ, ടിനിടോം, കലിംഗശശി, ചെമ്പില്‍ അശോകന്‍, കിരണ്‍രാജ്, കെ.പി.എ.സി സജി, ശ്രീജിത്ത് രവി, ഐശ്യര്യ ദേവന്‍, കാതല്‍സന്ധ്യ എന്നിവരാണ് പ്രധാന താരങ്ങള്‍. പൃഥിരാജും ഉണ്ണിമുകുന്ദനും അതിഥിതാരങ്ങളായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

ബാല തന്നെ കഥയും തിരക്കഥയുമൊരുക്കിയ ദി ഹിറ്റ്‌ലിസ്റ്റിന്റെ സംഭാഷണം രചിച്ചിരിക്കുന്നത് യു.ഹരീഷാണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. സംഗീത സംവിധാനം: അല്‍ഫോണ്‍സ്

ബാംഗ്ലൂരിലും കൊച്ചിയിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തും.

Malayalam news

Kerala news in English