തൂക്കുകയറിന്റെ കുടുക്കിനിണങ്ങിയ കഴുത്തു തിരയുന്നവര്‍


നമുക്ക് ഉണ്ടെന്ന് നമ്മള്‍ അവകാശപ്പെടുന്ന നീതിബോധത്തെ കണക്കിനു കളിയാക്കുന്ന കഥയുടെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഓര്‍മിപ്പിച്ചത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും ആരോഗ്യരംഗത്തെ ഡോക്ടര്‍മാര്‍ക്കിടയിലും നടക്കുന്ന റൂബല്ല വാക്‌സിന്‍ ചര്‍ച്ചയുടെ ഗതിവിഗതികള്‍ ആണ്, ഉയര്‍ന്ന സാമൂഹ്യ നീതി ബോധമുണ്ടെന്ന് നമ്മള്‍ കരുതുന്ന ചില ഡോക്ടര്‍മാര്‍ നടത്തിയ മാധ്യമ വിചാരണയും അഭിപ്രായപ്രകടനങ്ങളുമാണ്.


ruballa-500

black-lineഒപീനിയന്‍ / ഡോ. ഹരി. പി.ജിblack-line

dr.-pg-hariപ്രശസ്ത സാഹിത്യകാരന്‍ ആനന്ദിന്റെ ഗോവര്‍ധനന്റെ യാത്രകള്‍ എന്ന നോവലിന് ആധാരം നൂറ്റമ്പതു വര്‍ഷം മുമ്പ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഭാരതേന്ദു ഹരിശ്ചന്ദ്ര എന്ന പ്രതിഭാശാലി എഴുതിയ ലഘുഹാസ്യ നാടകമാണ്. ആട്ട, പരിപ്പ്,അരി, വിറക്, ഉപ്പ്, നെയ്യ്, പഞ്ചസാര ഇങ്ങനെ എല്ലാ സാധനങ്ങളും രൂപക്ക് ഒരു സേര്‍ എന്ന നിരക്കില്‍ വില്‍ക്കപ്പെടുന്ന അവിടുത്തെ നീതിയുക്തമായ ബസാര്‍.

കല്ലുവിന്റെ മതിലുവീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചുകൊടുത്ത ഭിശ്തിയെയും ഭിശ്തിക്ക് വലിയ മാസ്‌ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച നീതിബോധമില്ലാത്ത ചൗപട് രാജാവ്.

അവസാനം തൂക്കു കയറിന്റെ കുടുക്ക് കോത്വാലിന്റെ കഴുത്തില്‍ കടക്കുന്നതില്ലന്നതിനാല്‍ കഴുവിലേറ്റാന്‍ പോവുന്ന കുടുക്കിന് ഇണങ്ങുന്ന കഴുത്തുള്ള വഴിപോക്കന്‍ ഗോവര്‍ധന്‍.ruballa--300

നമുക്ക് ഉണ്ടെന്ന് നമ്മള്‍ അവകാശപ്പെടുന്ന നീതിബോധത്തെ കണക്കിനു കളിയാക്കുന്ന കഥയുടെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഓര്‍മിപ്പിച്ചത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും ആരോഗ്യരംഗത്തെ ഡോക്ടര്‍മാര്‍ക്കിടയിലും നടക്കുന്ന റൂബല്ല വാക്‌സിന്‍ ചര്‍ച്ചയുടെ ഗതിവിഗതികള്‍ ആണ്, ഉയര്‍ന്ന സാമൂഹ്യ നീതി ബോധമുണ്ടെന്ന് നമ്മള്‍ കരുതുന്ന ചില ഡോക്ടര്‍മാര്‍ നടത്തിയ മാധ്യമ വിചാരണയും അഭിപ്രായപ്രകടനങ്ങളുമാണ്.

കേരളത്തില്‍ ആറു ലക്ഷത്തോളം കൗമാരക്കാരായ പെണ്‍കുട്ടികള്‍, അവരില്‍ ഗവ.എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന മൂന്നര ലക്ഷം കുട്ടികള്‍ക്ക് ദേശീയ രോഗപ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014 ഫെബ്രുവരി മുതല്‍ റൂബെല്ല വാക്‌സിന്‍ കൊടുക്കാന്‍ തീരുമാനിച്ചതാണ് സംവാദങ്ങളുടെ തുടക്കം.

ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ പല ഡോക്ടര്‍മാരും ശിശുരോഗ വിദഗ്ധര്‍, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍,മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരും രംഗത്തുവന്നു. ഇത്തരം പദ്ധതികളുടെ മനുഷ്യാവകാശ ലംഘനം,പെണ്‍കുട്ടികളുടെ സ്വയം നിര്‍ണയാവകാശത്തിന്‍മേലുള്ള കടന്നു കയറ്റം, അശാസ്ത്രീയകമ്പോള രാഷ്ട്രീയ താല്‍പര്യങ്ങള്‍, തുടങ്ങിയ വിവിധ വശങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതികരണങ്ങള്‍.

പള്‍സ് പോളിയോ പദ്ധതി മുതല്‍ തന്നെ ഇത്തരം പദ്ധതികളുടെ വിശ്വാസ്യത നഷട്‌പെട്ട കേരളത്തില്‍ ഇതിനെയും വിമര്‍ശന ബുദ്ധിയോടെ തന്നെയാണ് സമീപിച്ചത്. എറണാകുളത്തെ പബ്ലിക് ലൈബ്രറിയില്‍ ഒത്തു ചേര്‍ന്ന ഒരുകൂട്ടം യുവതീ യുവാക്കള്‍ ഇതെക്കുറിച്ച് കൂടുതല്‍ പഠിക്കാനും പൊതു ജനങ്ങളോട് തുറന്നു പറയാനും തീരുമാനിച്ചു.

മംഗളം ദിപത്രത്തിലെ സിദ്ധാര്‍ഥ്, കേരള കൗമുദിയിലെ വി.സി ഹരീഷ്, മാധ്യമത്തിലെ കെ.എ സൈഫുദ്ധീന്‍, വേണു കള്ളാര്‍, തേജസിലെ അംബിക എന്നിവര്‍ വാര്‍ത്തകളിലൂടെ ഔദ്യോഗിക വിശദീകരണത്തിനപ്പുറമുള്ള അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടി. മാധ്യമത്തിലെ വി.പി റജീനയും മാതൃഭുമി ആഴ്ചപ്പതിപ്പിലെ മനില.സി മോഹനും  ശക്തമായി തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തി.

[related] ഇന്ത്യാവിഷനിലെ വിനീഷ് കുമാറും മീഡിയവണിലെ മൂര്‍ത്തിയും അമൃതയും കൈരളിയും കേരളത്തിലെ രക്ഷാകര്‍ത്താക്കളുടെയും പെണ്‍കുട്ടികളുടെയും ആശങ്കകള്‍ പങ്കുവെച്ചു. കേരളീയം മാസികയിലും ഡൂള്‍ ന്യൂസ്. കോമിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അജിത, സുഗതകുമാരി, പ്രൊഫ. ഗീത തുടങ്ങി വിവിധ മേഖലകളില്‍ പ്രമുഖര്‍ അടക്കം പ്രതികരിച്ചു.

അലോപ്പതി വൈദ്യ ശാസ്ത്രത്തിന്റെ ഭാഗത്തു നിന്നോ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നോ യാതൊരു തരത്തിലുമുള്ള വിശദീകരണത്തിനോ പ്രതികരണത്തിനോ ആരും തയാറായില്ല. എഴുത്തുകാരിയും ഗൈനക്കോളജിസ്റ്റുമായ ഡോ.ഖദീജാ മുംതാസ്, കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.കെ.മാധവന്‍ കുട്ടി എന്നിവര്‍ മാത്രമാണ് പരസ്യമായൊരു പ്രതികരണത്തിനു തയാറായത്. രണ്ടുപേരും ഇതിന്റെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാട്ടി പദ്ധതി അനാവശ്യമാണെന്ന് പ്രഖ്യാപിച്ചു.

പദ്ധതി നടത്തിപ്പിനായി സ്‌കൂളുകളില്‍ എത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പലയിടത്തും അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും ചോദ്യങ്ങള്‍ക്കു മുന്‍പിന്‍ പിന്‍വാങ്ങേണ്ടി വന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ‘എത്തിക്കല്‍ മെഡിക്കല്‍ ഫോറം’ എന്ന ഡോക്ടര്‍മാരുടെ സംഘടന കഴിഞ്ഞ വനിതാ ദിനത്തില്‍ റൂബല്ലയെ കുറിച്ച് ഒരു സംവാദം സംഘടിപ്പിച്ചത്.

വേദിയിലും സദസ്സിലും വ്യക്തമായ മേല്‍ക്കെ ഉണ്ടായിട്ടും അവിടെ ഉണ്ടായിരുന്ന ചുരുക്കം ചില പത്രപ്രവര്‍ത്തകരും മറ്റും ഉയര്‍ത്തിയ സംശയങ്ങള്‍ക്ക് കൃത്യമായും ശാസ്ത്രീയമായും മറുപടി നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കേരളത്തില്‍ വ്യാപകമായ പ്രതിരോധ മരുന്നു പ്രയോഗത്തിലൂടെ ഇടപെടാന്‍ തക്കവണ്ണമുള്ള സാമൂഹികആരോഗ്യ പ്രശ്‌നമല്ല റൂബല്ല. ഇത്തരം മരുന്നു പ്രയോഗങ്ങള്‍ സ്വാഭാവിക പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുന്നു. കൂടുതല്‍ ശക്തമായ രോഗാണു വഴി രോഗം കൂടുതല്‍ സങ്കീര്‍ണമാവാന്‍ സാധ്യതയുണ്ട്. തുടങ്ങി വേദിയില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങളെ  ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തന്നെ സമ്മതിച്ചു.

">multipage-toc-404804-->