സ്തനാര്‍ബുദം പോലെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന പ്രശ്‌നമാണ് ഗര്‍ഭാശയ ക്യാന്‍സര്‍. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ പാളിയില്‍ ബാധിക്കുന്ന എന്റോമെട്രിയില്‍ ക്യാന്‍സര്‍ ഏറെ സാധാരണമായ ഗൈനക്കോളജിക്കല്‍ ക്യാന്‍സറാണ്. എന്നാല്‍ ഇനിമുതല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഈ ക്യാന്‍സറില്‍ നിന്ന് രക്ഷനേടാമെന്നാണ് പുതിയ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

കാപ്പി ധാരാളം കഴിക്കുന്നവരില്‍ ഇത് വരാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സ്ത്രീകളില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 25% കുറവാണെന്നാണ് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ന്യൂട്രീഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഈസ്ട്രജന്റെയും ഇന്‍സുലിന്റെയും അളവ് വന്‍തോതില്‍ വര്‍ധിക്കുന്നതാണ് ഈ ക്യാന്റിന് കാരണം. കോഫി കഴിക്കുന്നവരില്‍ ഈ ഹോര്‍മോണുകള്‍ വര്‍ധിക്കാനുള്ള സാധ്യത കുറവാണ്.

എന്നാല്‍ ഇത് വെറുമൊരു നിരീക്ഷണം മാത്രമാണെന്ന് പഠനം നടത്തിയ ഡോക്ടറേറ്റ് വിദ്യാര്‍ത്ഥി യൂജിന്‍ ജി പറയുന്നു. തങ്ങളുടെ പഠനത്തില്‍ കോഫിയും എന്റോമെറ്റീരിയല്‍ ക്യാന്‍സര്‍ റിസ്‌കും തമ്മിലുള്ള ബന്ധം എന്താണെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. എന്നാല്‍ കോഫി കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത കുറയുന്നുണ്ടെന്ന് നിരീക്ഷിക്കാനെയും അദ്ദേഹം വ്യക്തമാക്കി.