റിയോഡി ജനീറോ: ബ്രസീലിലെ ചേരിയിലുണ്ടായ കലാപത്തില്‍ 23 പേര്‍കൊല്ലപ്പെട്ടു. പോലീസും മയക്കുമരുന്ന് മാഫിയയും തമ്മിലുണ്ടായ വെടിവെപ്പ് കലാപത്തിലേക്ക് നയിക്കുകയായിരുന്നു.

കലാപം നടത്തിയെന്ന് ആരോപിക്കുന്ന 180 ലധികം ആളുകളെ പോലീസ് പിടികൂടിയിട്ടുണ്ട്. അക്രമികള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ നശിപ്പിക്കുകയും വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ 2014 ഫുട്‌ബോള്‍ ലോകകപ്പിനായി ഒരുങ്ങുന്ന ബ്രസീലിന് അക്രമസംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ട്.