തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12നു തിങ്കളാഴ്ച ആരംഭിച്ച് 24നു ശനിയാഴ്ച അവസാനിക്കും. എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് 1.45നാണു പരീക്ഷ. വെള്ളിയാഴ്ച പരീക്ഷയില്ല. മാര്‍ച്ച് 12 തിങ്കള്‍ 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്, 13നു 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 14നു 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലിഷ്, 15നു 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ്.

17നു ശനിയാഴ്ച 3.30 വരെ ഫിസിക്‌സ്, 19നു 4.30 വരെ കണക്ക്, 20നു 3.30 വരെ കെമിസ്ട്രി, 21നു മൂന്നു മണി വരെ ഐടി, 22നു 4.30 വരെ സോഷ്യല്‍ സയന്‍സ്, 24നു 3.30 വരെ ബയോളജി.

പരീക്ഷാഫീസ് നവംബര്‍ 16 മുതല്‍ 23 വരെ പരീക്ഷാകേന്ദ്രങ്ങളില്‍ അടയ്ക്കാം. പിഴയോടെ 25 മുതല്‍ 29 വരെ സ്വീകരിക്കും. വിശദ വിജ്ഞാപനവും മറ്റു വിവരങ്ങളും http://keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പരീക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു വിദ്യാഭ്യാസജില്ലാ അടിസ്ഥാനത്തില്‍ ഈ മാസം 27 മുതല്‍ നവംബര്‍ 16 വരെ പ്രഥമ അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ക്കും.