പാക്-ചൈനാ സൈനിക സഹകരണം; ഇന്ത്യക്ക് ആശങ്ക
India
പാക്-ചൈനാ സൈനിക സഹകരണം; ഇന്ത്യക്ക് ആശങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th November 2009, 4:16 pm

ന്യൂഡല്‍ഹി: ചൈനയും പാക്കിസ്ഥാനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സൈനിക സഹകരണം ഇന്ത്യക്ക് ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രതിരോധമന്ത്രി ഏ. കെ ആന്റണി.
പാക് അധിനിവേശ കാശ്മീരില്‍ ചൈന നിരന്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച നടന്ന യോഗത്തെല്‍ സംസാരിക്കുകയായിരുന്നു ആന്റണി.

പാക്കിസ്ഥാനില്‍ ഭീകരര്‍ക്കുള്ള സൗകര്യങ്ങള്‍ കുറയുകയല്ല മറിച്ച് വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ പാക്കിസ്ഥാന് ആത്മാര്‍ത്ഥതയില്ല. പാക്കിസ്ഥാനിലെ പല പ്രവിശ്യകളിലും തീവ്രവാദികളുടെ പ്രവര്‍ത്തനം ശക്തമാണ്. പാക്കിസ്ഥാനിലെ സംഭവങ്ങള്‍ സൂക്ഷ്്മമായി നിരീക്ഷിച്ചു വരുകയാണെന്നും ആന്റണി വ്യക്തമാക്കി.