ഹൈദരാബാദ്: 10 വയസ്സുകാരി നയന അക്കാദമിക തലത്തില്‍ ചരിത്രം സൃഷ്ടിക്കുന്നു. ആന്ധ്ര പ്രദേശില്‍ പ്ലസ് ടു പരീക്ഷ എഴുതാനിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിനിയാണ് നയന. ഹൈദരാബാദിലെ സെന്റ് മേരീസ് ജൂനിയര്‍ കോളെജിലെ ആര്‍ട്‌സ് വിദ്യാര്‍ത്ഥിനിയാണ് ഈ പത്തു വയസ്സുകാരി. ഈ വര്‍ഷം പ്ലസ് ടു പരീക്ഷ എഴുതാനിരിക്കുന്ന 18 ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളിലൊരാളാണ് നയന.

നയനയുടെ അസാധാരണമായ കഴിവ് പ്രത്യേകം പരിഗണിച്ചാണ് പരീക്ഷയെഴുതാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറിന് അനുമദി നല്‍കിയത്.
പഠനത്തിലുള്ള തന്റെ കഴിവ് നയന മുമ്പ് തന്നെ തെളിയിച്ചിട്ടുണ്ട്. എട്ടാമത്തെ വയസ്സില്‍ നയന ഡിസ്റ്റിങ്ഷനോടു കൂടി സെക്കണ്ടറി സ്‌കൂള്‍ പരീക്ഷ പാസായി. കേബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയുടെ സെക്കണ്ടറി എജുക്കേഷന്‍ എക്‌സാമിനേഷനില്‍ ഡിസ്റ്റിങ്ഷനോടു കൂടി പാസായിട്ടുണ്ട്.