ഇന്ത്യ നിരീക്ഷണപ്പട്ടികയില്‍
അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ച് മോശം പരാമര്‍ശം. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയെ നിരീക്ഷണ രാജ്യങ്ങളുടെ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് കമ്മീഷന് യു.എസ് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. വിവധമതങ്ങളുടെ സമന്വയത്തിലും മതസൗഹാര്‍ദത്തിലും പേരു കേട്ട ഇന്ത്യയെക്കുറിച്ചാണ് പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാണ് കമ്മീഷന് കണ്ടെത്തിയിരിക്കുന്നത്. കലാപങ്ങളുണ്ടാകുമ്പോള്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട ്വരുന്നതിലും സര്‍ക്കാര്‍ പരാജയപ്പെടുന്നു.
ഒറീസയില്‍ 2008 ല്‍ ക്രിസ്ത്യന്‍ വിഭാഗക്കാര്ക്കുനേരെയുണ്ടായ ആക്രമണവും ഗുജറാത്തില്‍ 2002 ല്‍ മുസ്ലിം വിഭാഗക്കാര്ക്കുനേരെയുണ്ടായ ആക്രമവും കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. ” ഇന്ത്യയെപോലുള്ള വിവിധ മതങ്ങള്‍ സംഗമിച്ച രാഷ്ട്രങ്ങളില്‍ മത ന്യൂനപക്ഷങ്ങള്‍ തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നത് നിരാശാജനകമാണ്. നിയമ സംവിധാനവും കോടതിയലും പോലീസും നിലവിലുള്ള ഇന്ത്യയില്‍ അക്രമത്തിനിരയാകുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ ഈ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണ്. വരും കാലങ്ങളില്‍ ഇത്തരവം വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാറെടുക്കുന്ന നടപടികള്‍ കമ്മീഷന് നിരീക്ഷിക്കും. കമ്മീഷന് വക്താവ് ലിയണാര്‍ഡ് ലിയോ പറഞ്ഞു. ഒറീസ കലാപത്തിന്റെ ഒന്നാം വാര്‍ഷികം വരുന്ന സമയത്താണ് കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
അഫ്ഗാനിസ്താന്, ബെലാറസ്, ക്യൂബ, ഈജിപ്ത്, ഇന്‍ഡൊനീഷ്യ, ലാവോസ്, ദി റഷ്യന്‍ ഫെഡറേഷന്, സോമാലിയ, താജികിസ്താന്‍, തുര്‍ക്കി, വെനസ്വേല എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പുറമേ നീരീക്ഷണപട്ടികയിലുള്ളത്. എല്ലാവര്‍ഷവും മേയ് മാസത്തിലാണ് ഈ പട്ടിക തയ്യാറാക്കാറുള്ളത്. ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ കമ്മീഷന് തീരുമാനിച്ചിരുന്നതിനാലാണ് റിപ്പോര്‍ട്ട് വൈകിയത്. അംഗങ്ങള്‍ക്ക് ഇന്ത്യസന്ദര്‍ശിക്കാന്‍ വിസ അനുവദിച്ചില്ലെന്നു ആരോപണവുമുണ്ട്.
ഒറീസ പോലത്തന്നെ ഗുജറാത്തിലും മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് സര്‍ക്കാറും പ്രാദേശിക ഉദ്യോഗസ്ഥരും സ്വീകരിച്ചത്. ഗുജറാത്തിലും ഒറീസയിലും അക്രമികളില്‍ ചറു ന്യൂനപക്ഷം മാത്രമാണ് നിയമത്തിന് മുന്നിലെത്തിയത്. ബഹുഭൂരിപക്ഷവും സ്വതന്ത്രരായി വിഹരിക്കുകയാണ്. ഇത്തരം നടപടികള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ആശങ്കയും വളര്‍ത്താന്‍ ഇടയാക്കുന്നുണ്ട്.
മതസൗഹാര്‍ദം ഉറപ്പുവരുത്തുന്നതിന് ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും കമ്മീഷന് ഒബാമ സര്‍ക്കാരിനെ ഉപദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ,മത,സാമൂഹിക സംഘടനകളുടെ പൊതു യോഗം വിളിച്ച് കൂട്ടി രാജ്യത്തെ അപകടകരമായ സ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്ത് പൊതു തീരുമാനത്തിലെത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സ്വതന്ത്രാധികാരത്തോടെ പ്രവര്‍ത്തിക്കൂന്ന ഈ കമ്മീഷനിലെ അംഗങ്ങളെ യു.എസ്. പ്രസിഡന്റും സെനറ്റിലെ ഭരണപ്രതിപക്ഷ നേതാക്കന്മാരും ചേര്‍ന്നാണ് തീരുമാനിക്കുന്നത്.
