യുണൈറ്റഡിലേക്കില്ല; സിദാന്‍ പി.എസ്.ജിയിലേക്ക്?
Football
യുണൈറ്റഡിലേക്കില്ല; സിദാന്‍ പി.എസ്.ജിയിലേക്ക്?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd November 2021, 7:19 pm

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തേക്ക് വരുന്നതില്‍ സിനദിന്‍ സിദാന് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ട്. അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ബി.ബി.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുണൈറ്റഡിന്റെ പരിശീലകനായിരുന്ന ഒലെ സോള്‍ഷ്യറെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ് അധികൃതര്‍ സിദാനെ സമീപിച്ചത്.

എന്നാല്‍ സിദാന്‍ ഈ ഓഫര്‍ മടക്കിയതായാണ് സൂചന. അതേസമയം താരം ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയിലേക്ക് ചേക്കേറിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ വര്‍ഷം ആദ്യം റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞ സിദാന്‍ വിശ്രമജീവിതത്തിലാണ്. പി.എസ്.ജിയുടെ നിലവിലെ കോച്ച് മൗറിഷ്യോ യുണൈറ്റഡ് പരിശീലകനാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

രണ്ട് വ്ട്ടം സിദാന്‍ റയലിന്റെ പരിശീലകനായിട്ടുണ്ട്. റയലില്‍ 2016 ജനുവരി മുതല്‍ 2018 മെയ് വരെയായിരുന്നു പരിശീലകനായി സിദാന്റെ ആദ്യ ഊഴം. ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന റെക്കോര്‍ഡും ഒരു ലാ ലീഗ കിരീടവും നേടി സിദാന്‍ റയലിലേക്ക് പരിശീലകനായുള്ള ഒന്നാം വരവ് ആവേശമാക്കി.

സാന്റിയാഗോ സ്‌കൊളാരിക്ക് പകരക്കാരനായി 2019 മാര്‍ച്ചില്‍ സിദാന്‍ റയലില്‍ തിരിച്ചെത്തി. 2019-20 സീസണില്‍ ലാ ലീഗ കിരീടവും സ്പാനിഷ് സൂപ്പര്‍ കപ്പും നേടിയെങ്കിലും ഈ സീസണില്‍ പൂര്‍ണ നിരാശയായിരുന്നു ഫലം.

റയലിന്റെ മുന്‍താരം കൂടിയായ സിദാന് പരിശീലകനായി 2022 വരെയാണ് ക്ലബില്‍ കരാറുണ്ടായിരുന്നത്. എന്നാല്‍ ഈ സീസണില്‍ കിരീടങ്ങളൊന്നും നേടാനാവാഞ്ഞത് കരാര്‍ തീരും മുമ്പെ ക്ലബ്ബ് വിടാന്‍ സിദാനെ പ്രേരിപ്പിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Zinedine Zidane ‘not interested in Man Utd approach to become new manager