പപ്പാ... നിങ്ങള്‍ക്ക് വയസായല്ലോ; ധോണിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി മകള്‍ സിവ, വീഡിയോ
Indian Cricket
പപ്പാ... നിങ്ങള്‍ക്ക് വയസായല്ലോ; ധോണിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി മകള്‍ സിവ, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th July 2018, 7:52 pm

മുംബൈ: 37ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മഹേന്ദ്രസിംഗ് ധോണിയ്ക്ക് ആശംസകളുമായി മകള്‍ സിവ. ” ഹാപ്പി ബര്‍ത്ത്‌ഡേ പപ്പാ എന്ന് ആശംസിക്കുന്ന സിവ പപ്പായ്ക്ക് വയസായല്ലോ എന്ന് ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

നേരത്തെ മുന്‍താരങ്ങളടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ധോണിയ്ക്ക ആശംസയുമായി രംഗത്തെത്തിയിരുന്നു.

How #cute #ziva #dhoni #love papa ???❤❤❤ #happybirthdaymahi #msd ????

A post shared by Surendar Charan G (@surendar_cherry_g) on

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി ലണ്ടനിലാണ് ധോണിയും കുടുംബവും.

1981 ജൂലൈയിലാണ് ധോണിയുടെ ജനനം. 2004 ല്‍ ഏകദിന ടീമിലും 2005 ല്‍ ടെസ്റ്റിലും അരങ്ങേറി. 2007 മുതല്‍ 2016 വരെ ഇന്ത്യയെ ഏകദിനത്തിലും 2008 മുതല്‍ 2014 വരെ ടെസ്റ്റിലും നയിച്ചു.

ഇന്ത്യയെ ടെസ്റ്റില്‍ ഒന്നാം റാങ്കിലെത്തിക്കാനും ഏകദിന-ടി-20- ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളാക്കാനും ധോണിയ്ക്കായി.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 യോടെ ഇന്ത്യയ്ക്കായി 500 മത്സരങ്ങള്‍ കളിച്ച് താരം എന്ന റെക്കോഡും ധോണി സ്വന്തമാക്കിയിരുന്നു. 664 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിനും 509 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ദ്രാവിഡും ആണ് ധോണിയ്ക്ക് മുന്നിലുള്ളത്.