കോഴിക്കോട്: ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി സീറോയുടെ ഓരോ പുതിയ വിശേഷങ്ങള്‍ പുറത്തു വിടുകയാണ് ഷാരൂഖ് ഖാന്‍. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കെ സീറോയുടെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്ത് വിട്ടിരിക്കുകയാണ് ഷാരൂഖ്.
പുതിയ പോസ്റ്ററില്‍ ഷാരൂഖും അനുഷ്‌ക ശര്‍മ്മയും പറക്കുന്ന ചിത്രമാണ് നല്‍കിയിട്ടുള്ളത്. ഇരുവരും പരസ്പരം കൈകോര്‍ത്തിരിക്കുന്ന പോസ്റ്റര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഷാരൂഖ് ഖാന്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഷാരൂഖും അനുഷ്‌കയും അവര്‍ക്ക് പുറകില്‍ ചന്ദ്രനെയും കാണുന്ന പോസ്റ്റര്‍ ചിത്രം ഒരു ഹൈലി റൊമാന്റിക് ഗണത്തില്‍ പെടുന്നതാണെന്ന ഉറപ്പിക്കുന്നതാണ്.
ഷാരൂഖ്, അനുഷ്‌ക എന്നിവര്‍ക്ക് പുറമേ കത്രീന കൈഫും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വൈകല്യങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമയില്‍ ഷാരൂഖ് ശാരീരിക വളര്‍ച്ച ഇല്ലാത്ത യുവാവായാണ് അഭിനയിക്കുന്നത്.
മൂന്നടി മാത്രം വലിപ്പമുള്ളയാളായാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. ഓട്ടിസമുള്ള പെണ്‍കുട്ടിയായി അനുഷ്‌ക ശര്‍മ്മയാണ് അഭിനയിക്കുന്നത്. സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയിരിക്കുന്നത്.
സീറോയുടെ ട്രെയിലര്‍ ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തു വിട്ടിരുന്നു. ചിത്രം നാളെ 21 ന് തിയ്യേറ്ററുകളിലെത്തും.