ദുല്‍ഖര്‍ സല്‍മാന്റെ വെയ്‌ഫെറര്‍ ഫിംലിസ് വിതരണം; സംവിധാനം കെന്‍ കരുണാസ്, പ്രതീക്ഷയുണര്‍ത്തുന്ന യൂത്ത്
Indian Cinema
ദുല്‍ഖര്‍ സല്‍മാന്റെ വെയ്‌ഫെറര്‍ ഫിംലിസ് വിതരണം; സംവിധാനം കെന്‍ കരുണാസ്, പ്രതീക്ഷയുണര്‍ത്തുന്ന യൂത്ത്
ഐറിന്‍ മരിയ ആന്റണി
Monday, 9th March 2026, 2:23 pm

തമിഴ് സിനിമാലോകത്ത് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് കെന്‍ കരുണാസ്. തമിഴിലെ മുന്‍നിര കോമഡി താരമായിരുന്ന കരുണാസിന്റെ മകനായ കെന്‍ ബാലതാരമായാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ മാത്രം തിളങ്ങി നിന്ന താരം ധനുഷ് നായകനായെത്തിയ അസുരനിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അസിസ്റ്റന്റ് ഡയറക്ടായും കെന്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെന്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന യൂത്ത് എന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാനചര്‍ച്ച. കെന്‍ തന്നെ നായകനായും എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെയാണ് പുറത്ത് വന്നത് റോ കോം ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ മലയാളി താരം സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്നുണ്ട്. കരുണിന്റെ അച്ഛനായാണ് സുരാജ് യൂത്തില്‍ എത്തുന്നത്. സിനിമയുടേതായി വന്ന ഒരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലറും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഒരു സ്‌കൂള്‍ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ ആയിരിക്കും യൂത്തെന്നും നായകന്റെ പ്രണയവും പ്രണയ നൈരാശ്യവും മാതാപിതാക്കളും അതിലെല്ലാം ഉള്‍പ്പെടുന്ന തമാശകളും ഒക്കെയായി ഒരു ഫണ്‍ മൂഡ് ട്രെയ്‌ലര്‍ സമ്മാനിക്കുന്നുണ്ടെന്നും അഭിപ്രായങ്ങള്‍ നിറയുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ വെയ്‌ഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തിലേക്ക് വിതരണം ചെയ്യുന്നതെന്നത് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. മനസ് നിറക്കുന്ന ഒരു റൊമാന്റിക് സിനിനിമയ്ക്കായും സുരാജ് വെഞ്ഞാറമൂടിന്റെ ഹ്യൂമര്‍ ടച്ചുള്ള അച്ഛന്‍ വേഷം കാണാനുമുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

മലയാളി താരം അനിഷ്മ അനില്‍കുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മരണമാസ്, ഐ ആം കാതലന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ അനിഷ്മ സിറൈ എന്ന തമിഴ് ചിത്രത്തിലൂടെ കയ്യടികള്‍ ഏറ്റു വാങ്ങിയിരുന്നു. ദേവദര്‍ശിനി, ചേതന്‍, പ്രിയാന്‍ഷി യാദവ്, എന്നിവരും യൂത്തില്‍ പ്രധാനവേഷങ്ങൡലെത്തുന്നു.

പാര്‍വത എന്‍ര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ കറുപ്പയ സി റാം സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിക്കി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍രെ സംഗീതം ജി.വി പ്രകാശ് കുമാറാണ്. സിനിമ മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തും.

Content Highlight:  Youth, directed by Ken Karunas, will hit theaters on March 19th

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.