ഗുവാഹത്തി: സോനാപൂരിലെ ആഡംബര റിസോര്‍ട്ടില്‍ മോഷണക്കുറ്റമാരോപിച്ച് യുവാവിനെ റിസോര്‍ട്ട് ജീവനക്കാര്‍ തല്ലിക്കൊന്നു. തേസ്പൂരിലെ ബോര്‍ഗട്ട് സ്വദേശിയായ ഫസലുല്‍ ആലം(35) ആണ് കൊല്ലപ്പെട്ടത്.
ഗുവാഹത്തി: സോനാപൂരിലെ ആഡംബര റിസോര്‍ട്ടില്‍ മോഷണക്കുറ്റമാരോപിച്ച് യുവാവിനെ റിസോര്‍ട്ട് ജീവനക്കാര്‍ തല്ലിക്കൊന്നു. തേസ്പൂരിലെ ബോര്‍ഗട്ട് സ്വദേശിയായ ഫസലുല്‍ ആലം(35) ആണ് കൊല്ലപ്പെട്ടത്.
സോനാപ്പൂരിലുള്ള മൈറാസ് റിസോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഇയാള്‍ അതിക്രമിച്ച് കയറിയെന്നും മോഷണ ശ്രമം നടത്തിയെന്നുമാരോപിച്ച് മര്‍ദിക്കുകയായിരുന്നു.
റിസോര്‍ട്ട് ജീവനക്കാരായ ഏഴ് അംഗ സംഘമാണ് യുവാവിനെ മര്‍ദിച്ച് ഗുരുതരാവസ്ഥയിലാക്കിയത്.
ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ സൊനാപ്പൂര്‍ പൊലീസ് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ മൈറാസ് റിസോര്‍ട്ടിലെ ജീവനക്കാര്‍ മര്‍ദിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും പൊലീസ് പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ ആള്‍ക്കൂട്ട കൊലപാതകം, ബോധപൂര്‍വ്വമുള്ള ദേഹോപദ്രവം ഏല്‍പ്പിക്കല്‍. തുടങ്ങി വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുസ്തഫിസുര്‍ ഹോക്ക് (18), ചിത്ര ദാസ് (28), റാം സുനാര്‍ (32), സുശീല്‍ നാഥ് (28) സത്യജിത്ത് ഹലോയ് (26),രജ്ഞിത്ത് ബ്രഹ്‌മ (35),റിസോര്‍ട്ട് മാനേജര്‍ മനാബ് റോയ് (25) തുടങ്ങിയവരാണ് അറസ്റ്റിലായത്.
Content Highlight: Youth beaten to death in Sonapur on suspicion of theft; seven resort employees arrested