ഇന്ത്യന്‍ ക്രിക്കറ്റിനുള്ള നിങ്ങളുടെ സംഭാവന വളരെ വലുതാണ്; ധോണിയുടെ വിരമിക്കലില്‍ സച്ചിന്‍
Cricket
ഇന്ത്യന്‍ ക്രിക്കറ്റിനുള്ള നിങ്ങളുടെ സംഭാവന വളരെ വലുതാണ്; ധോണിയുടെ വിരമിക്കലില്‍ സച്ചിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th August 2020, 9:27 pm

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ വിരമിക്കലില്‍ പ്രതികരണവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍. ഇന്ത്യന്‍ ക്രിക്കറ്റിനുള്ള ധോണിയുടെ സംഭാവന വളരെ വലുതാണെന്ന് സച്ചിന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

2011 ലോകകപ്പ് ഒരുമിച്ച് നേടിയത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്. നിങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിന് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും സച്ചിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ വീഡിയോയിലൂടെയാണ് ധോണി ഇന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനെന്നാണ് ധോണിയെ വിശേഷിപ്പിക്കുന്നത്.

ടി-20 ലോകകപ്പും ഏകദിന ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയും വിജയിച്ച ഏക ക്യാപ്റ്റനും ധോണിയാണ്.2019 ലെ ഏകദിന ലോകകപ്പിന് ശേഷം ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല. ഐ.പി.എല്ലില്‍ ധോണി തുടരും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Your contribution to Indian cricket is immense; Tendulkar on Dhoni’s retirement