പുതിയ 200 രൂപ നോട്ട് പ്രചാരത്തിലാകും മുന്‍പേ വ്യാജനെത്തി; 540000 രൂപയുടെ 200 രൂപാ കള്ള നോട്ടുകള്‍ പിടിയില്‍
Daily News
പുതിയ 200 രൂപ നോട്ട് പ്രചാരത്തിലാകും മുന്‍പേ വ്യാജനെത്തി; 540000 രൂപയുടെ 200 രൂപാ കള്ള നോട്ടുകള്‍ പിടിയില്‍
എഡിറ്റര്‍
Friday, 8th December 2017, 11:33 pm

 

ന്യൂദല്‍ഹി: പുതിയ 200 രൂപ നോട്ട് പ്രചാരത്തിലാകും മുന്‍പേ വ്യാജനെത്തി. 540000 രൂപയുടെ 200 രൂപാ കള്ള നോട്ടുകളാണ് പിടികൂടിയത്. ജമ്മുകാശ്മീരില്‍ നിന്നാണ് കള്ള നോട്ടുകള്‍ പിടികൂടിയിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് 200 രൂപാ നോട്ടുകള്‍ ഉള്‍പ്പെടെ 6.36 ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ പിടികൂടിയത്.

വിപണിയില്‍ വളരെ കുറച്ച് മാത്രം ഇറങ്ങിയ 200 രൂപ നോട്ടിന്റെ 270 വ്യാജനോട്ടുകളാണ് ജമ്മുവില്‍ നിന്നും പിടികൂടിയത്. ഇന്ത്യക്കാരിലെ മഹാ ഭൂരിപക്ഷം ആളുകളും ഇതുവരേയും 200 രൂപാ നോട്ടുകള്‍ കാണാത്ത സമയത്താണ് കള്ള നോട്ടുകള്‍ പിടികൂടിയിരിക്കുന്നത്. ഇരുനൂറിന്റെ 270 നോട്ടുകളും അഞ്ഞൂറിന്റെ 1150 നോട്ടുകളും അമ്പത് രൂപയുടെ 19 നോട്ടുകളുമാണ് പിടികൂടിയത്.


Also Read: ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളില്‍ ഒന്നാണിത്; കേരളത്തെക്കുറിച്ച് പ്രകാശ് രാജ്


നവംബര്‍ 8 ലെ നോട്ടു നിരോധനത്തിന്റെ ഭാഗമായാണ് ആഗസ്തില്‍ റിസര്‍വ്വ് ബാങ്ക് 200 ന്റെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്. കള്ള നോട്ടുകള്‍ തടയാനാണ് രാജ്യത്ത് 500, 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍ വലിച്ച് നോട്ടു നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് ജനങ്ങള്‍ക്ക് നിരവധി ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിരുന്നു.

ഡിസംബര്‍ ഒന്നിന് ജമ്മു കശ്മീരില്‍ വ്യാജനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് കൂടുതല്‍ കള്ള നോട്ടുകള്‍ കണ്ടെത്തിയത്. കമ്പ്യൂട്ടര്‍, സ്‌കാനര്‍, പേപ്പര്‍ കട്ടിങ്ങ് മെഷീന്‍, ഫോട്ടോകോപ്പി പേപ്പറുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.