| Sunday, 18th May 2025, 11:06 am

നീ അഭിനയിക്കേണ്ട, ജീവിച്ചാല്‍ മതി; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് കമൽ സാർ പറഞ്ഞത്... ആനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമൽ സംവിധാനം ചെയ്ത് മമ്മൂട്ടി, ശ്രീനിവാസൻ, ശോഭന, ആനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മഴയെത്തും മുൻപെ. 1995ൽ പുറത്തിറങ്ങിയ ചിത്രം മുരളി ഫിലിംസിന്റെ ബാനറിൽ വി.പി. മാധവനാണ് ചിത്രം നിർമിച്ചത്. രവീന്ദ്രൻ ആനന്ദ് സംഗീതം നിർവഹിച്ച ചിത്രത്തിൽ കൈതപ്രം ദാമോദരൻ, ബിച്ചു തിരുമല എന്നിവരാണ് വരികളെഴുതിയത്.

ചിത്രത്തിലെ ശ്രുതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആനിയായിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ആനി.

ശ്രുതി എന്ന കഥാപാത്രം താന്‍ തന്നെയാണെന്നും അതുകൊണ്ടാണ് ആ കഥാപാത്രത്തോട് തനിക് നീതി പുലര്‍ത്താന്‍ കഴിഞ്ഞതെന്നും ആനി പറയുന്നു.

‘നീ അഭിനയിക്കേണ്ട, ജീവിച്ചാല്‍ മതി’ എന്നാണ് കമല്‍ തന്നോട് പറഞ്ഞതെന്നും ആ കഥാപാത്രത്തെ പറ്റി കേട്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും ആനി പറഞ്ഞു.

ആ കഥാപാത്രം കാണിക്കുന്ന വാശിയും ബഹളവും എല്ലാം തനിക്കും ഉണ്ടെന്നും അഭിനയിച്ച സിനിമകളില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം ശ്രുതിയാണെന്നും ആനി വ്യക്തമാക്കി.

ആ കഥാപാത്രത്തില്‍ കൂടെയാണ് തന്നെ എല്ലാവരും അറിയുന്നതെന്നും സിനിമ കണ്ടിട്ട് അമ്മമാര്‍ തന്നെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും ആനി പറയുന്നു.

ആ കഥാപാത്രം വിശ്വസിച്ച് ഏല്‍പ്പിച്ച കമലും ശ്രീനിവാസനുമാണെന്നും അഭിനയ ജീവിതത്തിന്റെ ടേണിങ് പോയിന്റായിരുന്നു ശ്രുതിയെന്നും ആനി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ആനി.

‘ആ ശ്രുതി ഞാന്‍ തന്നെയാണ്. അതുകൊണ്ടാണ് ആ കഥാപാത്രത്തോട് എനിക്കത്രയും നീതിപുലര്‍ത്താന്‍ കഴിഞ്ഞത്. ‘നീ അഭിനയിക്കേണ്ട, ജീവിച്ചാല്‍ മതി’ എന്നാണ് കമല്‍ സാര്‍ പറഞ്ഞത്. ആ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. ആ വാശിയും ബഹളവും പൊസസീവ്‌നെസ്സും എല്ലാം എന്നിലുമുണ്ട്.

അഭിനയിച്ച സിനിമകളില്‍ എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രം ശ്രുതിയാണ്. ആ കഥാപാത്രമായാണ് കൂടുതല്‍ ആളുകളും എന്നെ അറിയുന്നതും. പ്രത്യേകിച്ച് അമ്മമാര്‍. ആ സിനിമ കണ്ടിട്ട് എന്നെ ശകാരിച്ച അമ്മമാരുണ്ട്. അത്രയും പ്രാധാന്യമുള്ള കഥാപാത്രത്തെ വിശ്വസിച്ച് എന്നെ ഏല്‍പ്പിച്ചതിനുള്ള എല്ലാ നന്ദിയും കമല്‍സാറിനും ശ്രീനിയേട്ടനുമാണ്.

എന്റെ അഭിനയ ജീവിതത്തിന്റെ ടേണിങ് പോയിന്റായിരുന്നു ശ്രുതി. അതുപോലെതന്നെ ആളുകള്‍ നെഞ്ചിലേറ്റിയ കഥാപാത്രമാണ് ‘സ്വപ്നലോകത്തെ ബാലഭാസ്‌ക്കരന്‍’ എന്ന സിനിമയിലെ ചന്ദ്രികയും,’ ആനി പറയുന്നു.

Content Highlight: You don’t have to act, just live; Kamal  said about Mammootty’s film says Annie

We use cookies to give you the best possible experience. Learn more