മൂന്ന് ആളുകളും അവരുടെ പട്ടികളും നോക്കിനിക്കുമ്പോ നിനക്ക് നന്നായി ബാറ്റ് ചെയ്യാൻ കഴിയില്ല; വിരാടിനോട് കെവിൻ പീറ്റേഴ്സൺ
Cricket news
മൂന്ന് ആളുകളും അവരുടെ പട്ടികളും നോക്കിനിക്കുമ്പോ നിനക്ക് നന്നായി ബാറ്റ് ചെയ്യാൻ കഴിയില്ല; വിരാടിനോട് കെവിൻ പീറ്റേഴ്സൺ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th March 2023, 3:25 pm

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ ഏറ്റവും എന്റർടെയ്നറായ ബാറ്റർ എന്നറിയപ്പെടുന്ന താരമാണ് വിരാട്.
തിങ്ങി നിറഞ്ഞ ഗ്രൗണ്ടുകളിൽ ആരാധകരെ കയ്യിലെടുക്കുന്ന തരത്തിൽ നിരവധി മികച്ച ഷോട്ടുകൾ വിരാട് കളിക്കാറുണ്ട്.

വിരാടിന്റെ ബാറ്റിങ്‌ രീതിയെക്കുറിച്ചും ആരാധകർ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കാനുള്ള വിരാടിന്റെ താത്പര്യത്തെക്കുറിച്ചും അദ്ദേഹത്തിനോട് സംസാരിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് താരമായ കെവിൻ പീറ്റേഴ്സൺ.

കൂടാതെ എപ്പോഴും ഈസിയായി കളിക്കണമന്ന് വിരാടിനോട് ആവശ്യപ്പെട്ടെന്നും കെവിൻ പീറ്റേഴ്സൺ പറഞ്ഞു.

ബെറ്റ് വേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിരാടിനോട് താൻ സംസാരിച്ചതിനെ ക്കുറിച്ച് കെവിൻ പീറ്റേഴ്സൺ തുറന്ന് പറഞ്ഞത്.
“വിരാടിനെ എനിക്ക് ദീർഘകാലമായി അറിയാം. അദ്ദേഹം ക്രിക്കറ്റ്‌ കളിക്കുന്ന രീതി തന്നെ വളരെ മനോഹരമാണ്. വളരെ ആഗ്രഹത്തോടെയും വൈകാരികതയോടെയുമാണ് അദ്ദേഹം കളിക്കളത്തിൽ പെരുമാറുന്നത്. പക്ഷെ കൊവിഡ് കാലഘട്ടം വിരാടിനെ മോശമായി സ്വാധീനിച്ചെന്ന് എനിക്ക് തോന്നാറുണ്ട്,’ പീറ്റേഴ്സൺ പറഞ്ഞു.

“കൂളായിട്ടിരിക്ക്, ഇത് കൊവിഡ് സമയമാണ്. നീ ഒരു എന്റർടൈനറാണെന്നൊക്കെ എനിക്ക് അറിയാം. നിനക്ക് മൂന്ന് മനുഷ്യൻമാരുടേയും അവരുടെ പട്ടികളുടേയും മുമ്പിൽ വെച്ച് മാത്രം ക്രിക്കറ്റ്‌ കളിക്കാൻ സാധിക്കില്ല,’ വിരാടിനോട് പറഞ്ഞതായി കെവിൻ പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.

അതേസമയം വിരാടിന്റെ ടീമായ ആർ.സി. ബി ഇത്തവണ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനോടാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ സീസണിൽ ആർ. സി.ബിക്കായി വളരെ മോശം പ്രകടനമാണ് വിരാട് കാഴ്ച വെച്ചത്.

16 മത്സരങ്ങളിൽ നിന്നും 22.71 റൺസ് ശരാശരിയിൽ 341 റൺസായിരുന്നു കഴിഞ്ഞ സീസണിലെ വിരാടിന്റെ സമ്പാദ്യം.

Content Highlights:You cannot play with 3 people and their dog watching you Kevin Pietersen said about virat kohli