| Sunday, 11th May 2025, 6:12 pm

ആ നാല് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അജിത്ത് സാറിൻ്റെ കണ്ണ് തിളങ്ങുന്നത് കാണാൻ സാധിക്കും: പ്രിയ വാര്യർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി പ്രിയ മാറിയിരുന്നു.

ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ അർബാസ് ഖാനുമൊത്ത് പ്രിയ അഭിനയിച്ചിരുന്നുവെങ്കിലും കേസുകൾ കാരണം ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചെക്ക് എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. ധനുഷ് സംവിധാനം ചെയ്ത നിലാവുക്ക് എൻ മേൽ എന്നടി കോപം എന്ന ചിത്രത്തിലും അജിത്തിൻ്റെ ഗുഡ് ബാഡ് അഗ്ലിയിലും അഭിനയിച്ചു. ഇപ്പോൾ തമിഴ് നടൻ അജിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ വാര്യർ.

തൊട്ട് തൊട്ട് പേസും പാട്ട് ഷൂട്ട് ചെയ്യുന്ന ദിവസം അജിത്ത് സെറ്റിൽ വന്നുവെന്നും അപ്പോൾ അജിത്ത് എന്തിനാണ് വന്നതെന്ന് താൻ ചിന്തിച്ചുവെന്നും പ്രിയ പറയുന്നു.

അജിത്ത് വന്നതോടെ പിന്നെ കുറച്ചുകൂടി ശ്രദ്ധിച്ച് അഭിനയിക്കാൻ തുടങ്ങിയെന്നും തനിക്ക് പരിഭ്രമം വന്നുവെന്നും പ്രിയ പറഞ്ഞു. ഒരു മനുഷ്യനാകുന്നതിന്റെ ഏറ്റവും ബേസിക്കായിട്ടുള്ള ഗുണങ്ങളെലല്ലാം അജിത്തിനുണ്ടെന്നും കാര്‍, റേസിങ്, ഫാമിലി, ട്രാവലിങ് എന്നീ നാല് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അജിത്തിൻ്റെ കണ്ണ് തിളങ്ങുന്നത് കാണാൻ സാധിക്കുമെന്നും അജിത്ത് കൊച്ചുകുട്ടിയെപ്പോലെയാണെന്നും പ്രിയ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു പ്രിയ വാര്യർ.

‘പാട്ട് സീന്‍ ‘തൊട്ട് തൊട്ട് പേസും’ ഷൂട്ട് ചെയ്യുന്ന ദിവസമാണ്. അതിന്റെ പ്രിപ്പറേഷന്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ സാറ് വന്നു സെറ്റില്‍. സാറ് എന്തിനാ ഇപ്പോള്‍ വന്നിരിക്കുന്നത് ഇന്ന് സോങ് ഷൂട്ട് ആണല്ലോ എന്നാണ് വിചാരിച്ചത്.

പിന്നെ അങ്ങോട്ട് കുറച്ച് കോണ്‍ഷ്യസ് ആയി. നേര്‍വസ് ആയി. ഒരു മനുഷ്യനാകുന്നതിന്റെ ഏറ്റവും ബേസിക്കായിട്ടുള്ള ഗുണങ്ങളുണ്ടല്ലോ അതെല്ലാം സാറിനുണ്ട്.

കാര്‍, റേസിങ്, ഫാമിലി, ട്രാവലിങ് ഈ നാല് കാര്യങ്ങളും സംസാരിക്കുമ്പോള്‍ സാറിന്റെ കണ്ണ് തിളങ്ങുന്നത് കാണാന്‍ പറ്റും. ഭയങ്കര കൊച്ചുകുട്ടിയാണ്,’ പ്രിയ വാര്യര്‍ പറയുന്നു.

Content Highlight: You can see Ajith sir’s eyes light up when he talks about those four things says Priya Warrier

Latest Stories

We use cookies to give you the best possible experience. Learn more