വാണിജ്യാവശ്യത്തിനുള്ള വില ഒറ്റയടിക്ക് 993 ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവില്‍ 3085 രൂപയാണ് നല്‍കേണ്ടത്. വിലകയറ്റവും ഉയര്‍ന്ന വാടകയും കാരണം ഇതിനോടകം തന്നെ ഹോട്ടല്‍ മേഖല വലിയ സാമ്പത്തിക സമ്മര്‍ദം നേരിടുന്നുണ്ട്.
പാചക വാതക വിലവര്‍ധനവിന് പിന്നാലെ 50 ശതമാനം ഹോട്ടലുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പോലും മെനു വെട്ടികുറയ്ക്കുകയും ചെറിയ രീതിയിലെങ്കിലും വില വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തങ്ങളുടെ കസ്റ്റമേഴ്‌സ് അധികവും സാധാരണക്കാരാണെന്നും ഒരു പരിധിയിലധികം വില വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും ഹോട്ടലുടമകള്‍ പറയുന്നു.
പാചകവാതക വില വര്‍ധനവ് ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും എല്‍.പി.ജി വില കുറച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന് മേല്‍ റീത്ത് വെച്ചുള്ള പ്രതിഷേധ പ്രകടനവും ഹോട്ടല്‍ ഉടമകള്‍ നടത്തിയിരുന്നു.
കേരളം ഉള്‍പ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു എല്‍.പി.ജി സിലിണ്ടറിന്റെ വില കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്.
Content Highlight: You can only leave after eating at home, there are no hotels today: Protest against the central government’s action to increase the price of commercial LPG: Hotel strike today
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.