| Tuesday, 3rd June 2025, 10:18 am

ഇന്നും മലയാളത്തിലെ ക്ലാസിക്കായി കരുതുന്ന ചിത്രം, ഒരു വെക്കേഷൻ പോലെ ആസ്വദിച്ച സിനിമയായിരുന്നു അത്: മധുബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മധുബാല. പിന്നീട് മമ്മൂട്ടിക്കൊപ്പം നീലഗിരി, മുകേഷിനൊപ്പം ഒറ്റയാൾ പട്ടാളം എന്നീ മലയാളചിത്രങ്ങളിലും എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ഹ്രസ്വചിത്രങ്ങളുടെ സീരീസായ മനോരഥങ്ങളിലെ ഒരു ഭാഗത്തിലും മധുബാല അഭിനയിച്ചിട്ടുണ്ട്.

ഫൂൽ ഔർ കാൻ്റേ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് കടന്നുവന്നത്. റോജയിലെ കഥാപാത്രവും സിനിമാപ്രേമികളാരും തന്നെ മറക്കാനിടയില്ല. വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി. ഇപ്പോൾ യോദ്ധയെക്കുറിച്ച് സംസാരിക്കുകയാണ് നടി.

യോദ്ധയെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് സംഗീത് ശിവനെയാണെന്നും അദ്ദേഹത്തോട് വലിയ കടപ്പാടുണ്ടെന്നും നടി പറയുന്നു.

ഇന്നും മലയാളസിനിമയിലെ ക്ലാസിക്കായി കരുതുന്ന സിനിമയാണ് യോദ്ധയെന്നും നേപ്പാളിലെ ലൊക്കേഷനും ഗാനങ്ങളും അക്കാലത്ത് പുതുമയായിരുന്നെന്നും മധുബാല പറഞ്ഞു.

ഒരു വെക്കേഷൻ പോലെ ആസ്വദിച്ച സിനിമയായിരുന്നു അതെന്നും ഇപ്പോഴും പലരും കുനു കുനേ എന്ന പാട്ടിൻ്റെ റീൽ അയച്ചുതരാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതെല്ലാം കാണുമ്പോൾ തനിക്ക് വലിയ സന്തോഷം തോന്നുമെന്നും അവർ വ്യക്തമാക്കി.

യോദ്ധയെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് സംഗീത് ശിവൻ സാറാണ്. അദ്ദേഹം നമ്മളെ വിട്ടുപോയി, അദ്ദേഹത്തിനോട് എനിക്ക് വലിയ കടപ്പാടുണ്ട്. കാരണം ഇന്നും മലയാളസിനിമയിലെ ക്ലാസിക്കായി കരുതുന്ന സിനിമയാണത്.

നേപ്പാളിലെ അതിമനോഹരമായ ലൊക്കേഷനും ഗാനങ്ങളുമെല്ലാം അക്കാലത്തെ വലിയ പുതുമയായിരുന്നു. കോമഡിയും ആക്ഷനും അഡ്വഞ്ചറും എല്ലാം ചേർന്ന ഒരു സിനിമ. ജഗതി ശ്രീകുമാർ സാറിനൊപ്പമെല്ലാം ഒരുപാട് കോമ്പിനേഷൻ രംഗങ്ങളുണ്ടായിരുന്നു.

ഒരു വെക്കേഷൻ പോലെ ആസ്വദിച്ച സിനിമയായിരുന്നു യോദ്ധ. പലരും ‘കുനു കുനേ…’ എന്ന പാട്ടിന്റെ റീലുകൾ അയച്ചുതരാറുണ്ട്. അതെല്ലാം കാണുമ്പോൾ വലിയ സന്തോഷം തോന്നും,’ മധുബാല പറയുന്നു.

Content Highlight: Yodha film that still considered a classic in Malayalam cinema says Actor Madhubala

We use cookies to give you the best possible experience. Learn more